Quantcast

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    13 Jun 2024 2:45 AM GMT

Joju George
X

ചെന്നൈ: പോണ്ടിച്ചേരിയില്‍ സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. നടന്‍റെ കാൽപാദത്തിന്‍റെ എല്ലിന് പൊട്ടലേറ്റു. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത് .

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം . കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ കാലിന് പരിക്കേൽക്കുകയായിരുന്നു .ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.

TAGS :

Next Story