Quantcast

ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തില്ല; സംഗീത പരിപാടി റദ്ദാക്കി

താരത്തിന്‍റെ ആരോഗ്യനില മോശമായതിനാലാണ് പരിപാടി റദ്ദാക്കിയത്.

MediaOne Logo

Web Desk

  • Published:

    16 Sep 2022 10:20 AM GMT

ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തില്ല; സംഗീത പരിപാടി റദ്ദാക്കി
X

പോപ്പ് താരം ജസ്റ്റിൻ ബീബറിന്‍റെ ഇന്ത്യയിലെ പരിപാടി റദ്ദാക്കി. താരത്തിന്റെ ആരോഗ്യനില മോശമായതിനാലാണ് പരിപാടി റദ്ദാക്കിയത്.

ജസ്റ്റിൻ ബീബറിന്‍റെ ഗാനങ്ങൾക്ക് ഇന്ത്യയിൽ ആരാധകർ ഏറെയുണ്ട്. ലോകസംഗീത പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 18ന് ബീബര്‍ ഇന്ത്യയിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ബീബര്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തീരുമാനിച്ച 'ജസ്റ്റിൻ ബീബര്‍ ജസ്റ്റിസ് വേൾഡ് ടൂർ- ഇന്ത്യ' എന്ന പരിപാടി റദ്ദാക്കി.

പരിപാടിക്കായുള്ള പ്രീ ബുക്കിങ് ജൂണിൽ തന്നെ ആരംഭിച്ചിരുന്നു. 43000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 4000 രൂപയായിരുന്നു ടിക്കറ്റ് വില. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 10 ദിവസത്തിനകം പണം തിരികെ നൽകും. 2017ലാണ് ബീബര്‍ അവസാനമായി ഇന്ത്യയിൽ എത്തിയത്. ഇന്ത്യ കൂടാതെ ചിലി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബഹ്റൈൻ, യുഎഇ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെയും സംഗീത പരിപാടികൾ റദ്ദാക്കി.

റാംസെ ഹണ്ട് സിൻഡ്രോം എന്ന രോഗം ബാധിച്ചെന്ന് ബീബര്‍ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. മുഖത്തിന്റെ പാതിഭാഗം നിര്‍ജീവ അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ കഴിയുന്നില്ല. രോഗം മാറാന്‍ സമയമെടുക്കുമെന്നും അതുവരെയുള്ള പരിപാടികള്‍ റദ്ദാക്കുന്നുവെന്നുമാണ് ബീബര്‍ അറിയിച്ചത്.

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂര്‍വ രോഗമാണ് റാംസെ ഹണ്ട് സിന്‍ഡ്രോം. മുഖത്തെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന നാഡികള്‍ക്കുണ്ടാകുന്ന വൈറസ് ബാധയാണിത്. 1907ല്‍ അമേരിക്കന്‍ നാഡീരോഗ വിദഗ്ധനായ ജെയിംസ് റാംസെ ഹണ്ട് ആണ് ഈ രോഗം ആദ്യം തിരിച്ചറിഞ്ഞത്.

Summary- Pop singer Justin Bieber's show lined up in October in Delhi has been cancelled due to the singer's health issues

TAGS :

Next Story