Quantcast

കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു വിവാഹം, ചില തീരുമാനങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നു: കാജോള്‍

വെബ് സീരീസായ 'ട്രയലി'ലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കാജേള്‍.

MediaOne Logo

Web Desk

  • Updated:

    2023-06-22 13:54:48.0

Published:

22 Jun 2023 9:29 AM GMT

kajol
X

അജയ് ദേവ്ഗണ്‍, കാജോള്‍

മുംബൈ: വെബ് സീരീസായ 'ട്രയലി'ലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കാജേള്‍. വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങള്‍ അടുത്തിടെ വാർത്താ ഏജൻസിയായ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ കാജോള്‍ പറഞ്ഞിരുന്നു. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് താന്‍ വിവാഹിതയായതെന്നും അതൊരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നുമാണ് താരം പറഞ്ഞത്.

'ജീവിതത്തിലെ ചില നിമിഷങ്ങളില്‍ എനിക്ക് ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ വിവാഹിതയായത്. സിനിമ മേഖലയിലെത്തിയത് പോലും എന്റെ ജീവിതം മാറ്റിമറിച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു. കാരണം ഈ മേഖല തിരഞ്ഞെടുക്കണോ എന്ന് എനിക്കറിയില്ലായിരുന്നു'' കാജോള്‍ പറഞ്ഞു. നടന്‍ അജയ് ദേവ്ഗണ്‍ ആണ് കാജോളിന്റെ ഭര്‍ത്താവ്. ഏറെ വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1999ലാണ് ഇരുവരും വിവാഹിതരായത്.

സിനിമ മേഖലയിലേക്ക് കടക്കുന്നതിനു മുന്‍പ് വളരെയധികം ശ്രദ്ധിക്കണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ''ഒരിക്കല്‍ ഇവിടെയത്തിയാല്‍, പിന്നീട് ഒരു മടങ്ങിപോക്ക് ഉണ്ടാകില്ല. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇതില്‍ നിന്ന് മടങ്ങി പോകാമെന്ന് ഒരിക്കല്‍ ചിന്തിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തു'' കജോള്‍ പറഞ്ഞു.

ദി ഗുഡ് വൈഫ് എന്ന അമേരിക്കന്‍ സീരീസിന്റെ ഇന്ത്യന്‍ പതിപ്പാണ് ട്രയല്‍. ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കേണ്ടി വരുന്ന വക്കീലിന്റെ കഥാപാത്രത്തിലാണ് കാജോള്‍ എത്തുക. ട്രയലിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ സമയത്ത് യഥാര്‍ത്ഥ സീരീസ് താന്‍ കണ്ടിട്ടുണ്ടെന്നും ഒരുപാട് ഇഷ്ടമായെന്നും എന്നാല്‍ ഇത് എങ്ങനെയായിരിക്കും ഹിന്ദിയില്‍ ചിത്രീകരിക്കുക എന്ന സംശയം തനിക്കുണ്ടായിരുന്നെന്നും കാജോള്‍ പറഞ്ഞിരുന്നു.

TAGS :

Next Story