Quantcast

ക്രിസ്മസ് റിലീസായി 'കാക്കിപ്പട'യെത്തുന്നു

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'കാക്കിപ്പട'

MediaOne Logo

Web Desk

  • Updated:

    2022-11-22 05:53:33.0

Published:

22 Nov 2022 5:50 AM GMT

ക്രിസ്മസ് റിലീസായി കാക്കിപ്പടയെത്തുന്നു
X

'പ്ലസ് ടു', 'ബോബി' തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത 'കാക്കിപ്പട' ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ നടൻ സുരേഷ് ഗോപി റിലീസ് ചെയ്തു.

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'കാക്കിപ്പട'. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. പൊലീസിന്റെയും പ്രതിയുടെയും മാനസികാവസ്ഥയും നടന്ന കുറ്റകൃത്യത്തെ കുറിച്ചുള്ള സമീപനവും വ്യത്യസ്തമായ രീതിയിലാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി കുറ്റവാളിയിൽ നിന്ന് പൊലീസിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് 'കാക്കിപ്പട'. സമകാലീന സംഭവങ്ങളുമായി ബന്ധമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു..

എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് ചിത്രംനിർമ്മിച്ചിരിക്കുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം - ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്. എന്നിവരാണ് മറ്റണിയറപ്രവർത്തകർ.

TAGS :

Next Story