Quantcast

'വിക്ര'ത്തിന്റെ ഗംഭീര വിജയം: സംവിധായകൻ ലോകേഷിന് ആഡംബര കാർ സമ്മാനിച്ച് കമലഹാസൻ

ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലെക്സാണ് കമലഹാസൻ സമ്മാനിച്ചത്

MediaOne Logo

Web Desk

  • Updated:

    30 Aug 2022 7:40 AM

Published:

7 Jun 2022 11:45 AM

വിക്രത്തിന്റെ ഗംഭീര വിജയം: സംവിധായകൻ ലോകേഷിന് ആഡംബര കാർ സമ്മാനിച്ച് കമലഹാസൻ
X

ചെന്നൈ: 'വിക്രം' സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബരക്കാർ സമ്മാനിച്ച് കമലഹാസൻ. ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലെക്സാണ് സിനിമയിലെ നായകനും നിർമാതാവുമായ കമലഹാസൻ സമ്മാനിച്ചത്. ലെക്സസിന്റെ 2.5 കോടി രൂപ വില വരുന്ന കാറാണിതെന്നും റിപ്പോർട്ടുകളുണ്ട്. കമലഹാസൻ കാറിന്റെ താക്കോൽ കൈമാറുന്ന ചിത്രം സോഷ്യൽമീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്.



കമലഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, നരേയൻ, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിരയാണ് വിക്രമിൽ അണിനിരന്നത്. ചിത്രത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ചുകൊണ്ട് കമലഹാസൻ സോഷ്യൽമീഡിയയിലൂടെ വീഡിയോ പുറത്ത് വിട്ടിരുന്നു. തമിഴിന് പുറമെ, മലയാളം, കന്നട, തെലുങ്ക്, , ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രേക്ഷകരോട് നന്ദി പറഞ്ഞുകൊണ്ടാണ് കമലിന്റെ നന്ദി പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.



'ഡയറക്ടര്‍ ലോകേഷിന് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്‌നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രേമിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടാവണം'.. എന്നും അദ്ദേഹത്തിന്‍റെ മലയാളം വീഡിയോയില്‍ പറയുന്നു.

ഇതിന് പുറമെ സംവിധായകൻ ലോകേഷിനോടുള്ള നന്ദിയും സ്‌നേഹവും അറിയിച്ച് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും കമലഹാസൻ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. 'ഈ കത്ത് വായിച്ചപ്പോഴുണ്ടായ വികാരം വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല... നന്ദി ആണ്ടവരേ'... എന്നുമാണ് ഈ കത്ത് റീട്വീറ്റ് ചെയ്ത് ലോകേഷ് കുറിച്ചത്.

ജൂൺ മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 100 കോടി രൂപ കലക്ഷൻ നേടിയിരുന്നു. കേരളത്തിലും വിദേശരാജ്യങ്ങളിലുമടക്കം മികച്ച പ്രതികരണവുമായാണ് വിക്രം മുന്നേറുന്നത്.

TAGS :

Next Story