Quantcast

നീണ്ട 37 വര്‍ഷത്തെ കാത്തിരിപ്പ്; വീണ്ടും ഒന്നിച്ച് കമല്‍ ഹാസനും മണിരത്നവും, 'തഗ് ലൈഫ്' ചിത്രീകരണം പൂര്‍ത്തിയായി

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 Sept 2024 4:50 PM IST

Kamal Haasan and Mani Ratnam reunite after 37 years as the shooting of Thug Life has been completed
X

കൊച്ചി: കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫി'നായി ആരാധകര്‍ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. 37 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും ഒരേ ചിത്രത്തിനായി ഒന്നിക്കുന്നതെന്നതിനാല്‍ പ്രതീക്ഷയും വാനോളമാണ്. സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ കൂട്ടുകെട്ടിനൊപ്പം ഒരുമിക്കുന്നുണ്ട്.

തഗ് ലൈഫിന്‍റെ ചിത്രീകരണം പൂർത്തിയായ വിവരമാണിപ്പോള്‍ നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചിമ്പുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവരും 'തഗ് ലൈഫി'ല്‍ അണിനിരക്കുന്നുണ്ട്.

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർ പ്രതീഷ് ശേഖർ.

Summary: Kamal Haasan and Mani Ratnam reunite after 37 years as the shooting of 'Thug Life' has been completed

TAGS :

Next Story