Quantcast

എമര്‍ജന്‍സിക്ക് പ്രചോദനം ഷേക്സ്പിയറിന്‍റെ മാക്ബത്ത്; റിലീസ് തിയതി പുറത്തുവിട്ട് കങ്കണ

മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണയെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    25 Jun 2024 6:36 AM

Published:

25 Jun 2024 6:35 AM

Kangana Ranaut Film Emergency
X

മുംബൈ: അടിയന്തരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി' എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്തംബര്‍ 6നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഷേക്സ്പിയറിന്‍റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രമൊരുക്കിയതെന്ന് നടി പറഞ്ഞു.

മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണയെത്തുന്നത്. ഇന്ദിരയായിട്ടുള്ള കങ്കണയുടെ മേക്കോവര്‍ തന്നെ അതിശയിപ്പിക്കുന്നതാണ്. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന്‍ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും കങ്കണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കന്നി വിജയത്തിനു ശേഷമാണ് കങ്കണയുടെ ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.

TAGS :

Next Story