Quantcast

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഭിനയം നിര്‍ത്തും; സിനിമ നുണകളുടെ ലോകമെന്ന് കങ്കണ

ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് കങ്കണ

MediaOne Logo

Web Desk

  • Updated:

    2024-05-20 06:30:19.0

Published:

20 May 2024 6:29 AM GMT

Kangana Ranaut
X

കങ്കണ

ഷിംല: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഭിനയം നിര്‍ത്തുമെന്ന് നടി കങ്കണ റണൗട്ട്. ബോളിവുഡ് വെറും വ്യാജമാണെന്ന് കരുതുന്നതിനാൽ താൻ സജീവ രാഷ്ട്രീയത്തിലേക്ക് മാറിയേക്കുമെന്ന് ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് കങ്കണ.

“സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്. അവർ തികച്ചും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.പ്രേക്ഷകരെ ആകർഷിക്കാനുള്ള വ്യാജ കുമിള പോലെ തിളങ്ങുന്ന ലോകമാണത്. അതാണ് യാഥാർഥ്യം.ഞാൻ വളരെ വികാരാധീനയായ വ്യക്തിയാണ്. സിനിമകളിൽ പോലും ഞാൻ എഴുതാൻ തുടങ്ങുന്നു, ഒരു വേഷം ചെയ്യാൻ ബോറടിക്കുമ്പോൾ, ഞാൻ സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്യുന്നു, അതിനാൽ എനിക്ക് വളരെ സര്‍ഗാത്മകമായ മനസ്സുണ്ട്, ഒപ്പം ആവേശത്തോടെ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു'' കങ്കണ പറഞ്ഞു.

അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.ഇമ്രാൻ ഹാഷ്മി, ഷൈനി അഹൂജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നിർമ്മിച്ചത് മഹേഷ് ഭട്ടാണ്.ക്വീൻ, തനു വെഡ്‌സ് മനു, തനു വെഡ്‌സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കങ്കണ ശ്രദ്ധ നേടിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കങ്കണയുടെ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. അതിനിടയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. അടിയന്തരാവസ്ഥ പ്രമേയമായി കങ്കണ സംവിധാനം ചെയ്ത എമര്‍ജന്‍സി ജൂണില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നത്. സീത: ദ ഇന്‍കാര്‍ണേഷന്‍, ബിനോദിനി, ആർ മാധവനൊപ്പം പേരിടാത്ത ത്രില്ലർ എന്നിവയാണ് കങ്കണയുടെ അണിയറയിലുള്ള മറ്റ് പ്രോജക്ടുകൾ.

TAGS :

Next Story