Quantcast

'നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലും'; താരദമ്പതികളോട് കങ്കണ റണാവട്ട്

"ഞാൻ ഭ്രാന്തിയാണ്, അതെത്ര വലുതാണെന്ന് നിങ്ങൾക്കറിയില്ല"

MediaOne Logo

Web Desk

  • Updated:

    7 Feb 2023 7:16 AM

Published:

7 Feb 2023 7:13 AM

കങ്കണ റണാവട്ട്
X

ബോളിവുഡ് താരമായ ഒരു സ്ത്രീലമ്പടൻ തന്നെ വിടാതെ പിന്തുടരുന്നു എന്ന ആരോപണത്തിന് പിന്നാലെ, ഭീഷണിയുമായി ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇനിയും നന്നായില്ലെങ്കിൽ വീട്ടിൽ കയറി തല്ലിക്കൊല്ലുമെന്നാണ് നടി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പ്രതികരിച്ചത്. ഇപ്പോൾ ആരും തന്നെ ക്യാമറുമായോ അല്ലാതെയോ പിന്തുടരുന്നില്ലെന്നും കങ്കണ പറഞ്ഞു.

'എന്റെ കാര്യത്തിൽ ഉത്കണ്ഠപ്പെടുന്നവരോടാണ്, കഴിഞ്ഞ രാത്രി മുതൽ എനിക്ക് ചുറ്റും സംശയാസ്പദമായ കാര്യങ്ങളില്ല. ആരും എന്നെ ക്യാമറയുമായോ അല്ലാതെയോ പിന്തുടരുന്നില്ല. ചങ്ക്‌നു മങ്ക്‌നു ഗ്യാങ്ങിന് ഒരു സന്ദേശം നൽകാം. കുട്ടികളേ നിങ്ങൾ വളർന്നിട്ടില്ല. നന്നാകാൻ നോക്കൂ. അല്ലെങ്കിൽ ഞാൻ വീട്ടിൽ കയറി തല്ലും, കൊല്ലും. ഞാൻ ഭ്രാന്തിയാണ്, അതെത്ര വലുതാണെന്ന് നിങ്ങൾക്കറിയില്ല' - കങ്കണ കുറിച്ചു.



നടിയായ ഭാര്യയുടെ പിന്തുണയോടെയാണ് നടൻ തന്നെ രഹസ്യമായി പിന്തുടരുന്നത് എന്നാണ് കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. താമസിക്കുന്ന സ്ഥലത്തിന്റെ പാർക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങൾ പകർത്തുകയാണ് എന്നും അവർ ആരോപിച്ചിരുന്നു.

'എവിടെ സഞ്ചരിക്കുമ്പോഴും ചാരക്കണ്ണുകൾ എന്നെ പിന്തുടരുന്നു. തെരുവിൽ മാത്രമല്ല, പാർക്കിങ് ഏരിയയിലും ടെറസിലും അവർ എന്നെ പിടിക്കാനായി സൂം ലൻസ് വച്ചിരിക്കുന്നു. പണം കൊടുത്താൽ മാത്രമേ പാപ്പരാസികൾ അഭിനേതാക്കളെ കാണാനെത്തൂ എന്ന് എല്ലാവർക്കുമറിയാം. ഞാനോ എന്റെ ടീമോ ആർക്കും പണം നൽകുന്നില്ല. അപ്പോ ആരാണ് അവർക്ക് പണം നൽകുന്നത്. ഒരിക്കൽ എന്റെ ചിത്രമെടുത്തത് രാവിലെ ആറരയ്ക്കാണ്. അവർക്കെങ്ങനെ എന്റെ ഷെഡ്യൂൾ കിട്ടി. ആ ചിത്രം കൊണ്ട് അവർ എന്തു ചെയ്യുന്നു. എന്റെ വാട്‌സ്ആപ്പ് വിവരങ്ങൾ ചോർത്തുന്നുണ്ട്.' - എന്നായിരുന്നു കഴിഞ്ഞ ദിവസം അവര്‍ ആരോപിച്ചത്.

രൺബീർ കപൂറിനും ആലിയ ഭട്ടിനുമെതിരെയാണ് കങ്കണയുടെ ആരോപണം എന്നാണ് ഒരുവിഭാഗം പറയുന്നത്. ഇരുവർക്കുമെതിരെ നേരത്തെ കങ്കണ നടത്തിയ പ്രസ്താവനകൾ ചേർത്തുവച്ചാണ് ആളുകൾ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. ആലിയ ഭട്ട് ഗർഭിണിയായ വേളയിൽ ഇത് നടിയുടെ പബ്ലിക് റിലേഷൻ ജോലിയാണ് എന്നാണ് കങ്കണ പറഞ്ഞിരുന്നത്.

TAGS :

Next Story