Quantcast

എനിക്ക് റോള്‍ തന്നാല്‍ നിങ്ങളുടെ സിനിമ പൊട്ടും; അനിമല്‍ സംവിധായകനോട് കങ്കണ

നിരൂപണവും വിമർശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും വേണം

MediaOne Logo

Web Desk

  • Published:

    6 Feb 2024 6:21 AM GMT

Kangana Ranaut
X

കങ്കണ റണാവത്ത്/സന്ദീപ് റെഡ്ഡി

മുംബൈ: ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ 'അനിമല്‍'. സന്ദീപ് റെഡ്ഡിയായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. വയലന്‍സ്, അമിത ലൈംഗികത, സ്ത്രീവിരുദ്ധത എന്നിവ നിറഞ്ഞ ചിത്രം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. നടി കങ്കണ റണാവത്തും ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സംവിധായകന്‍ പ്രതികരിച്ചിരുന്നു. തന്‍റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നാണ് സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞത് . ഇപ്പോള്‍ ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് നടി.

"നിരൂപണവും വിമർശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും വേണം, അത് ഒരു സാധാരണ കാര്യമാണ്.എന്‍റെ വിമര്‍ശനത്തോട് സന്ദീപ് ജി കാണിച്ച ബഹുമാനം,അദ്ദേഹം പൌരുഷമുള്ള സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സര്‍. ‘എന്നാല്‍ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നല്‍കരുത്, അങ്ങനെ നല്‍കിയാല്‍ നിങ്ങളുടെ ആല്‍ഫ പുരുഷ നായകന്മാര്‍ ഫെമിനിസ്റ്റായി മാറും. തുടര്‍ന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്'' കങ്കണ എക്സില്‍ കുറിച്ചു.

”എനിക്ക് ഒരവസരം ലഭിക്കുകയും കങ്കണ അതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്താല്‍ ഞാന്‍ പോയി കഥ പറയും. ക്വീനിലെയും മറ്റ് പല സിനിമകളിലെയും അവരുടെ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അനിമലിനെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് പ്രശ്‌നമില്ല. അവരുടെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം തോന്നുന്നുമില്ല'' എന്നായിരുന്നു സന്ദീപ് നേരത്തെ കങ്കണയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്. അര്‍ജുന്‍ റെഡ്ഡി,കബീര്‍ സിംഗ് എന്നിവയുടെ സംവിധായകനായ സന്ദീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ അനിമല്‍ ഒമ്പത് ദിവസം കൊണ്ട് ലോകമെമ്പാടുമായി 700 കോടി രൂപ കലക്ഷനാണ് നേടിയത്. അനില്‍ കപൂര്‍, ബോബി ഡിയോള്‍,രശ്മിക മന്ദാന, തൃപ്തി ദിമ്രി, സുരേഷ് ഒബ്‌റോയ്, പ്രേം ചോപ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

TAGS :

Next Story