കന്നഡ നടി സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു, കുമ്പൽഗോഡുള്ള അപ്പാര്‍ട്ട്മെന്‍റിലാണ് നടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരു, കുമ്പൽഗോഡുള്ള അപ്പാര്‍ട്ട്മെന്‍റിലാണ് നടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും കന്നഡയിലും ഇംഗ്ലീഷുമായി എഴുതിയ നാല് പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്‍റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സെപ്തംബര്‍ 27,28,30 തിയതികളിലായിട്ടാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇതനുസരിച്ച് മൂന്നു ദിവസം മുന്‍പ് സൗജന്യ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. ആരോഗ്യനില മോശമായതിനാലും കുറച്ചുകാലമായി ജോലി ഇല്ലാത്തതിനാലും നടി വളരെയധികം ബുദ്ധിമുട്ടിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യ കുറിപ്പില്‍ സൗജന്യ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുമുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് സൗജന്യ. നടിയുടെ മരണം കന്നഡ കലാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരിയില്‍ മറ്റൊരു കന്നഡ നടി ജയശ്രീ രാമയ്യയും ആത്മഹത്യ ചെയ്തിരുന്നു. നടി ചൈത്ര കപൂറും ഈയിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Adjust Story Font
16