Quantcast

കാന്താരയിൽ ഇനി വരാഹരൂപമില്ല; തിയേറ്ററിലും ഒടിടിയിലും യൂട്യൂബിലും വരാഹരൂപം പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു

തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹരജിയിൽ ഗാനം നിർത്തിവെക്കാൻ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-02 15:56:42.0

Published:

2 Nov 2022 3:51 PM GMT

കാന്താരയിൽ ഇനി വരാഹരൂപമില്ല; തിയേറ്ററിലും ഒടിടിയിലും യൂട്യൂബിലും വരാഹരൂപം പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു
X

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കന്താര'. 'കാന്താര'യിലെ 'വരാഹരൂപം' ഗാനത്തിനെതിരെ മോഷണ വിവാദം ഉയർത്തി തൈക്കുടം ബ്രിഡ്ജ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ തിയേറ്ററിലും ഒടിടിയിലും യൂട്യൂബിലും വരാഹരൂപം പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടേതാണ് ഉത്തരവ്. മാതൃഭൂമി പ്രിൻറിങ്ങ് ആൻഡ് പബ്ലിഷിംഗ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. 'കാന്താര'യിലെ 'വരാഹരൂപം' എന്ന ഗാനം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സംവിധായകനായ ഋഷഭ് ഷെട്ടി,നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, യൂട്യൂബ്, സ്‌പോട്ടിഫൈ, ആമസോൺ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവൻ എന്നിവരെയാണ് ഗാനം പ്രദർശിപ്പിക്കുന്നതിൽ നിന്നും തടഞ്ഞത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിലക്ക് നിലനിൽക്കും.

തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹരജിയിൽ ഗാനം നിർത്തിവെക്കാൻ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. 'നവരസ'യുമായി 'വരാഹ​രൂപ'ത്തിന് ബന്ധമില്ലെന്നും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നുന്നെന്നും ഋഷഭ് ഷെട്ടി അറിയിച്ചിരുന്നു.

'കാന്താര' സിനിമയിലെ 'വരാഹരൂപം' ഗാനത്തിന് ബി അജനീഷ് ലോക്നാഥ് ആണ് സംഗീതം നല്‍കിയത്. 2016ല്‍ തൈക്കുടം ബ്രിഡ്ജ് പുറത്തിറക്കിയ ഒമ്പത് പാട്ടുകളുള്ള ആല്‍ബത്തിന്‍റെ ടൈറ്റില്‍ ട്രാക്കായിരുന്നു 'നവരസം'. കഥകളിയുടെ പശ്ചാത്തലവുമായി ചേര്‍ത്താണ് പാട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടുഗാനങ്ങളും തമ്മില്‍ വലിയ സാമ്യതകളാണുള്ളത്. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിക്ക് നീങ്ങുമെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

TAGS :

Next Story