Quantcast

കരീന കപൂറിന് കോവിഡ്; വസതി അടച്ചുപൂട്ടി

കോവിഡ് പോസിറ്റീവായ വിവരം കരീന തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    14 Dec 2021 9:47 AM

കരീന കപൂറിന് കോവിഡ്; വസതി അടച്ചുപൂട്ടി
X

മുംബൈ: സംവിധായകൻ കരൺ ജോഹറിന്റെ വിരുന്നിൽ പങ്കെടുത്ത നടി കരീന കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. കരീനയ്ക്ക് പുറമേ, സുഹൃത്ത് അമൃത അറോറ, സീമ ഖാൻ, മഹീപ് കപൂർ എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കരീന, ഭർത്താവ് സെയ്ഫ് അലി ഖാൻ, മക്കളായ തൈമൂർ, ജെ എന്നിവർ താമസിക്കുന്ന വസതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അടച്ചുപൂട്ടി.

'കഭി ഖുഷി കഭി ഗം' ചിത്രത്തിന്റെ 20ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് കരൺ ജോഹർ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നത്. താൻ കോവിഡ് പോസിറ്റീവായ വിവരം കരീനതന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. നടൻ സഞ്ജയ് കപൂറിന്റെ ഭാര്യയാണ് കോവിഡ് ബാധിച്ച മഹീപ് കപൂർ. നടി മലൈക അറോറയുടെ സഹോദരിയാണ് അമൃത. വിരുന്നു നൽകിയ കരൺ ജോഹറിന്റെ കോവിഡ് ഫലം നെഗറ്റീവാണ്.

TAGS :

Next Story