Quantcast

കര്‍ണനായി വിക്രം; ആര്‍.എസ് വിമലിന്‍റെ 'കര്‍ണ' ടീസര്‍ പുറത്ത്

യുദ്ധരംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    25 Sep 2023 8:14 AM

Vikram
X

വിക്രം

വിക്രമിനെ നായകനാക്കി ആര്‍.എസ് വിമല്‍ സംവിധാവം ചെയ്യുന്ന 'കര്‍ണ' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അത്യധികം ആകാംക്ഷയുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. യുദ്ധരംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

2018 ലാണ് ആര്‍.എസ് വിമല്‍ 'മഹാവീര്‍ കര്‍ണന്‍' പ്രഖ്യാപിച്ചത്. ആദ്യം പൃഥ്വിരാജിനെയാണ് നായകനായി തീരുമാനിച്ചതെങ്കിലും പിന്നീട് വിക്രമിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കര്‍ണനെ കുറിച്ച് നാളിതുവരെയായി പുതിയ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. വിക്രം ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന തരത്തിലടക്കം വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനിടയില്‍ ഈയിടെ വിക്രം തന്നെയാണ് കര്‍ണനെ അവതരിപ്പിക്കുകയെന്ന് വിമല്‍ വ്യക്തമാക്കുന്നത്. താമസിയാതെ ചിത്രത്തിന്‍റെ ടീസറും പുറത്തുവന്നിരിക്കുകയാണ്.

300 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം മലയാളം കൂടാതെ ഹിന്ദി,തമിഴ്,തെലുഗ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും.



TAGS :

Next Story