Quantcast

'കശ്മീർ ഫയൽസ് അശ്ലീല പ്രചാരണ സിനിമയായി തോന്നി'; നദാവ് ലാപിഡിന്റെ പരാമർശം ഏറ്റെടുത്ത് സഹ ജൂറി അംഗങ്ങൾ

നദാവ് ലാപിഡിന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സഹ ജൂറി അംഗങ്ങൾ

MediaOne Logo

Web Desk

  • Updated:

    2022-12-03 14:18:02.0

Published:

3 Dec 2022 1:55 PM GMT

കശ്മീർ ഫയൽസ് അശ്ലീല പ്രചാരണ സിനിമയായി തോന്നി; നദാവ് ലാപിഡിന്റെ പരാമർശം ഏറ്റെടുത്ത് സഹ ജൂറി അംഗങ്ങൾ
X

വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് വൃത്തികെട്ട പ്രൊപ്പഗണ്ട സിനിമയാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദാവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർട്ടുറൻ, പാസ്‌കേൽ ചാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദാവ് ലാപിഡിന് പിന്തുണയുമായെത്തിയത്. നദാവ് ലാപിഡിന്റെ പ്രസ്താവനയ്‌ക്കൊപ്പം തങ്ങളും ഉറച്ചുനിൽക്കുന്നുവെന്ന് സഹ ജൂറി അംഗങ്ങൾ ട്വിറ്ററിൽ പ്രസ്താവനയിറക്കി. അൻപത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് നദാവ് കാശ്മീർ ഫയൽസിനെതിരെ വിമർശനം ഉന്നയിച്ചത്.

നദാവ് ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന് ജൂറിയിലെ ഏക ഇന്ത്യക്കാരനായ ചലച്ചിത്ര നിർമ്മാതാവ് സുദീപ്‌തോ സെൻ വ്യക്തമാക്കിയിരുന്നു. കശ്മീർ ഫയൽസിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് വ്യക്തമാക്കുന്നതാണ് മറ്റു ജൂറി അംഗങ്ങളുടെ പ്രസ്താവന. 'കാശ്മീർ ഫയൽസ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങൾക്ക് തോന്നി, മഹത്തായ ചലച്ചിത്ര മേളയിൽ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു''- ജൂറി അംഗങ്ങൾ പറഞ്ഞു.

അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവാണ് ജിങ്കോ ഗോട്ടോ. ബാർട്ടൂറൻ ഫ്രാൻസിൽ നിന്നുള്ള ഡോക്യുമെന്ററി ഫിലിം മേക്കറും ചലച്ചിത്ര നിരൂപകനും പത്രപ്രവർത്തകനുമാണ്. ചാവൻസ് ഫ്രാൻസ് ആസ്ഥാനമായുള്ള ഫിലിം എഡിറ്ററുമാണ്. ഇവർ ഉൾപ്പെട്ട ജൂറിയാണ് നദാവ് ലാപിഡിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. പ്രസ്താവനക്കു പിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് തങ്ങളുടെ നിലപാടിൽ മാറ്റമില്ലെമന്നാണ് ജൂറി അംഗമായ ജിങ്കോ ഗോട്ടോ പറഞ്ഞത്. നദാവ് ലാപിഡിനെതിരെ നടക്കുന്ന ആക്രമണങ്ങളിലും മഹത്തായ ചലച്ചിത്രോത്സവ വേദിയെ രാഷ്ട്രീയ വൈരത്തിന് ഉപയോഗിക്കുന്നതിലും വേദനയുണ്ടെന്ന് ജൂറി അംഗങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.

ഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ചലച്ചിത്രോത്സവത്തിൽ ഇത്തരമൊരു ചിത്രം ഉൾപ്പെടുത്തുന്നത് അനുചിതമാണെന്നാണ് നദാവ് ലാപിഡ് വ്യക്തമാക്കിയത്. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗൻഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കുകയെന്നാൽ അതിൽ വരുന്ന വിമർശനങ്ങളെ ഉൾക്കൊള്ളുക കൂടിയാണ്. ഈ പ്രസ്താവനയാണ് നദാലിനെതിരെ രൂക്ഷമായ ആക്രമണത്തിനിടയാക്കിയത്.

TAGS :

Next Story