കത്രീനയുടെ കഴുത്തിൽ മിന്നുകെട്ടി വിക്കി; ബോളിവുഡ് ഇന്നേവരെ കാണാത്ത ആഡംബര കല്യാണം
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിലാണ് വിവാഹം
കത്രീന കൈഫ്-വിക്കി കൗശൽ വിവാഹത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. രണ്ട് പേരുടേയും മതാചാരപ്രകാരമാണ് വിവാഹം. പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹമാണ് ഇന്ന്. മെഹന്തി ചടങ്ങിന് പിന്നാലെ സംഗീത് സെറിമണിയും നടന്നു. ഇതിന് പിന്നാലെയായിരുന്നു സെഹ്റ ബന്ദി ചടങ്ങ്. ഇരുവരുടേയും ബന്ധുക്കളും ചില ബോളിവുഡ് താരങ്ങളും ഉൾപ്പെടെ 120 പേരാണ് വിവാഹചടങ്ങിന് സാക്ഷികളാകുന്നത്.
#VickyKaushal and #KatrinaKaif are now married. Congratulations to the lovely couple. pic.twitter.com/4T9DLRUbwq
— ETimes (@etimes) December 9, 2021
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമായ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നേരത്തെ എത്തിയിരുന്നു. വിവാഹ ചടങ്ങുകളുടെ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് വിലക്കുണ്ട്. ആലിയ ഭട്ട്, നേഹ ധൂപിയ, അംഗദ് ബേദി, കബിർ ഖാൻ, മിനി മാതൂർ തുടങ്ങി ബോളിവുഡിലെ പ്രമുഖർ വളരെ നേരത്തെ തന്നെ വിവാഹ വേദിയിലേക്ക് എത്തിയിരുന്നു.
നേരത്തെ നൽകിയിരിക്കുന്ന രഹസ്യകോഡുമായി മാത്രമെ വിവാഹ സ്ഥലത്തേക്ക് അതിഥികൾക്ക് എത്തിച്ചേരാൻ സാധിക്കൂ. ഈ രഹസ്യകോഡ് പുറത്ത് പറയില്ലെന്ന ഉടമ്പടിയിലും അതിഥികൾ ഒപ്പുവെയ്ക്കണം.
വിവാഹത്തിന്റെ 75 ശതമാനത്തോളം ചിലവും കത്രീന കൈഫ് ആണ് വഹിക്കുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 25 ശതമാനം ചിലവ് ആകും വിക്കി കൗശൽ വഹിക്കുക. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16