ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു: ദർശന രാജേന്ദ്രൻ മികച്ച നടി, നടൻ കുഞ്ചാക്കോ ബോബൻ
ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ, രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ എന്നിവയാണ് മികച്ച ചിത്രങ്ങൾ
തിരുവനന്തപുരം: 46ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ശ്രീലാൽ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവർ നിർമിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ, കെഎസ്എഫ്ഡിസി നിർമിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങൾ.
ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദർശനാ രാജേന്ദ്രൻ മികച്ച നടിക്കുള്ള അവാർഡ് നേടി. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള അവാർഡിനും അർഹനായി.
മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവർ പങ്കിടും. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (അറിയിപ്പ്). മികച്ച സഹനടനുള്ള പുരസ്‌കാരം തമ്പി ആന്റണി സ്വന്തമാക്കി.
സമഗ്രസംഭാവനകൾക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരന് നൽകും. 50 വർഷത്തിലധികമായി തെന്നിന്ത്യൻ സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നിൽക്കുന്ന കമൽഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും.
വിജയരാഘവൻ, ശോഭന, നടനും നർത്തകനുമായ വിനീത്, തിരക്കഥാകൃത്ത് ഗായത്രി അശോകൻ, മുതിർന്ന നടൻ മോഹൻ ഡി. കുറിച്ചി എന്നിവർക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം.
ഡോ.ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എം.എഫ് തോമസ്, എ.ചന്ദ്രശേഖർ, ഡോ.അരവിന്ദൻ വല്ലച്ചിറ, സുകു പാൽകുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രൻ നായർ, പ്രഫ.വിശ്വമംഗലം സുന്ദരേശൻ, ബാലൻ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
മറ്റ് അവാർഡുകൾ
മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിർമ്മാണം : പാരഡൈസ് മെർച്ചന്റസ് മോഷൻ പിക്ചർ കമ്പനി)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: രാരിഷ് ജി കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച സഹനടൻ : തമ്പി ആന്റണി (ചിത്രം ഹെഡ്മാസ്റ്റർ), അലൻസിയർ (ചിത്രം: അപ്പൻ)
മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമൻ) ഗാർഗ്ഗി അനന്തൻ (ചിത്രം: ഏകൻ അനേകൻ)
മികച്ച ബാലതാരം: മാസ്റ്റർ ആകാശ്രാജ് (ചിത്രം: ഹെഡ്മാസ്റ്റർ), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)
മികച്ച കഥ: എം മുകുന്ദൻ (ചിത്രം: മഹാവീര്യർ)
മികച്ച തിരക്കഥ : ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)
മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാർ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകൻ, ദ ടീച്ചർ, കീടം)
മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാർ, (ചിത്രം: ഹെഡ്മാസ്റ്റർ)
മികച്ച പശ്ചാത്തല സംഗീതം : റോണി റാഫേൽ (ചിത്രം: ഹെഡ്മാസ്റ്റർ)
മികച്ച പിന്നണി ഗായകൻ : കെ.എസ് ഹരിശങ്കർ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ...ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കർ (ഗാനം: മഴയിൽ...ചിത്രം: മാടൻ)
മികച്ച പിന്നണി ഗായിക : നിത്യ മാമ്മൻ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റർ)
മികച്ച ഛായാഗ്രാഹകൻ : അബ്രഹാം ജോസഫ് (ചിത്രം: കുമാരി)
മികച്ച ചിത്രസന്നിവേശകൻ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന)
മികച്ച ശബ്ദലേഖകൻ: വിഷ്ണു ഗോവിന്ദ്, അനന്തകൃഷ്ണൻ ജെ,ശ്രീശങ്കർ (ചിത്രം: മലയൻകുഞ്ഞ്)
മികച്ച കലാസംവിധായകൻ : ജ്യോതിഷ് ശങ്കർ (ചിത്രം: അറിയിപ്പ്, മലയൻകുഞ്ഞ്)
മികച്ച മേക്കപ്പ്മാൻ : അമൽ ചന്ദ്രൻ (ചിത്രം : കുമാരി)
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (ചിത്രം: പത്തൊമ്പതാം നൂറ്റാണ്ട്)
മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കർ)
മികച്ച ബാലചിത്രം: ഫൈവ് സീഡ്സ് (സംവിധാനം:അശ്വിൻ പി എസ്), സ്റ്റാൻഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാൽ)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുൺ മുർത്തി)
മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിർ പള്ളിക്കൽ)
മികച്ച ചരിത്ര സിനിമ : പത്തൊമ്പതാം നൂറ്റാണ്ട് (സംവിധാനം വിനയൻ)
മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോൻ (സംവിധാനം മുരുകൻ മേലേരി)
മികച്ച നവാഗത പ്രതിഭകൾ :
സംവിധാനം : അനിൽദേവ് (ചിത്രം: ഉറ്റവർ), ഇന്ദു വി എസ് (ചിത്രം 19 1 എ)
അഭിനയം: അഡ്വ ഷുക്കൂർ, പി പി കുഞ്ഞികൃഷ്ണൻ (ചിത്രം: ന്നാ താൻ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകൻ (മിസിങ് ഗേൾ)
സ്പെഷ്യൽ ജൂറി അവാർഡ്: മോണ തവിൽ (ആയിഷയിലെ മമ്മയെ അവതരിപ്പിച്ച വിദേശ നടി)
പ്രത്യേക ജൂറി പുരസ്‌കാരം:
സംവിധാനം: ചിദംബര പളനിയപ്പൻ (ചിത്രം ഏകൻ അനേകൻ), രോമാഞ്ചം (സംവിധാനം: ജിത്തു മാധവൻ), തൂലിക (സംവിധാനം റോയി മണപ്പള്ളിൽ), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇൻ ദ് റെയ്ൻ (സംവിധാനം: ആദി ബാലകൃഷ്ണൻ)
അഭിനയം : ഹരിശ്രീ അശോകൻ (ചിത്രം അന്ദ്രു ദ് മാൻ), എം.എ.നിഷാദ് (ചിത്രം ഭാരത് സർക്കസ്), ലുക്മാൻ അവറാൻ (ചിത്രം സൗദി വെള്ളയ്ക്ക), ബേസിൽ ജോസഫ് (ചിത്രം: ജയ ജയ ജയ ഹേ), നിത്യ മേനൻ (ചിത്രം:19 1 ഏ), ഷൈൻ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സർക്കസ്), സോമു മാത്യു (ചിത്രം: നൊമ്പരക്കൂട്), ടോണി സിജിമോൻ (ചിത്രം : വെള്ളരിക്കാപ്പട്ടണം)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രൻ വയനാട്),കായ്പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കൻ (സംവിധാനം:ഷാഫി എപ്പിക്കാട്)
കേരളത്തിൽ പരക്കെ സ്വീകരിക്കപ്പെടുന്ന മലയൊളത്തിനു പുറത്തുള്ള ഒരു ദക്ഷിണേന്ത്യൻ ഭാഷാ സിനിമയ്ക്കു കൂടി വർഷം തോറും അവാർഡ് നൽകാൻ ക്രിട്ടിക്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ 2022ലെ മികച്ച അന്യഭാഷാ ചിത്രമായി ലെയ്ക പ്രൊഡക്ഷൻസ് നിർമ്മിച്ച് ഗോകുലം മൂവീസ് വിതരണം ചെയ്ത മണിരത്നത്തിന്റെ പൊന്നിയിൻ ശെൽവൻ -1 എന്ന ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Adjust Story Font
16