Quantcast

മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന 'കേരള സ്റ്റോറി'ക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹം-സോളിഡാരിറ്റി

'പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമയ്‌ക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.'

MediaOne Logo

Web Desk

  • Published:

    27 April 2023 10:37 AM GMT

SolidarityYouthMovementagainstKeralaStory, SuhaibCTonKeralaStory, SuhaibCT, KeralaStory
X

കോഴിക്കോട്: കേരളത്തെ കുറിച്ച് വംശീയ, വിദ്വേഷ പ്രചാരണങ്ങൾ നിറച്ചു പുറത്തിറങ്ങുന്ന 'കേരള സ്റ്റോറി' എന്ന സിനിമയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടിയെടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമയ്‌ക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സുഹൈബ് ചൂണ്ടിക്കാട്ടി.

കേരളത്തിൽനിന്ന് 32,000 സ്ത്രീകളെ മതംമാറ്റി ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പ്രചരിപ്പിക്കുന്നത്. കേന്ദ്ര സർക്കാരും കേരള ആഭ്യന്തര വകുപ്പും ലൗജിഹാദ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടിട്ടില്ലെന്നത് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ മുസ്‌ലിം സമൂഹത്തിനെതിരെ സംഘ്പരിവാർ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ലൗജിഹാദ് എന്ന വ്യാജ ആരോപണത്തെ അതേപടി ഏറ്റെടുക്കുകയാണ് സിനിമ ചെയ്യുന്നത്. ലൗജിഹാദും ഐ.എസ് റിക്രൂട്ട്‌മെന്റും അടക്കമുള്ള നുണക്കഥകളെ മുൻനിർത്തി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഭീതി ഉത്പാദിപ്പിച്ച് സാമുദായിക ധ്രുവീകരണം ലക്ഷ്യംവയ്ക്കുന്ന ഈ സിനിമ കേരളത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുഹൈബ് സൂചിപ്പിച്ചു.

മെയ് അഞ്ചിനു പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലറിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് ലൗജിഹാദ് ആരോപണത്തിന്റെ പ്രധാന രേഖയായി കൊടുത്തിട്ടുള്ളത്. കേരളത്തെ തീവ്രവാദികളുടെ ഹബ് ആക്കി വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാർ ആശയത്തെ വളംവയ്ക്കുന്നതും മുസ്‌ലിം ജനവിഭാഗത്തെക്കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്നതുമായ കേരള സ്റ്റോറിയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കാൻ പൊലീസ് തയാറാകണം. സിനിമയുടെ പ്രദർശനാനുമതി തടയാനുള്ള അടിയന്തരമായ നിയമനടപടികൾക്കും സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.ടി സുഹൈബിന്ററെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന 'കേരള സ്റ്റോറി' എന്ന സിനിമയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടിയെടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണ്. കേരളത്തിൽനിന്ന് 32,000 സ്ത്രീകളെ മതംമാറ്റി ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമയ്‌ക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കേന്ദ്ര സർക്കാരും കേരള ആഭ്യന്തര വകുപ്പും ലൗജിഹാദ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടിട്ടില്ലെന്നത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അവയയെല്ലാം മുഖവിലയ്‌ക്കെടുക്കാതെ മുസ്‌ലിം സമൂഹത്തിനെതിരെ സംഘ്പരിവാർ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ലൗജിഹാദ് എന്ന വ്യാജ ആരോപണത്തെ അതേപടി ഏറ്റെടുക്കുകയാണ് സിനിമ ചെയ്യുന്നത്. ലൗജിഹാദും ഐ.എസ് റിക്രൂട്ട്‌മെന്റും അടക്കമുള്ള നുണക്കഥകളെ മുൻനിർത്തി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഭീതി ഉത്പാദിപ്പിച്ച് സാമുദായിക ധ്രുവീകരണം ലക്ഷ്യംവയ്ക്കുന്ന ഈ സിനിമ കേരളത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.

മെയ് അഞ്ചിനു പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലറിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് ലൗജിഹാദ് ആരോപണത്തിന്റെ പ്രധാന രേഖയായി കൊടുത്തിട്ടുള്ളത്. വ്യത്യസ്ത അഭിമുഖങ്ങളിലൂടെയായി സിനിമയയുടെ സംവിധായകൻ സുധീപ്‌തോ സെന്നും ഇത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതയെ പുറത്തുകൊണ്ടുവരുന്ന സിനിമയാണെന്ന പച്ചക്കള്ളം ആവർത്തിക്കുന്നുണ്ട്. ആൾട്ട് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ച, കേരളത്തിൽ 2006 മുതൽ ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളുടെ കണക്കിനെയും ലൗജിഹാദിന്റെ ഔദ്യോഗിക രേഖയാക്കി ദുർവ്യാഖ്യാനിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പ്രസ്താവനകളെ തെളിവാക്കിക്കൊണ്ട് ഒരു സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുമ്പോൾ അതിന്റെ വസ്തുത ബോധ്യപ്പെടുത്താതെ മൗനം പാലിക്കുന്നത് കേരള സർക്കാരിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥയാണ്.

കേരളത്തെ തീവ്രവാദികളുടെ ഹബ് ആക്കി വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാർ ആശയത്തെ വളംവയ്ക്കുന്നതും മുസ്‌ലിം ജനവിഭാഗത്തെക്കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്നതുമായ കേരള സ്റ്റോറിയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കാൻ പൊലീസ് തയാറാകണം. സിനിമയുടെ പ്രദർശനാനുമതി തടയാനുള്ള അടിയന്തരമായ നിയമനടപടികൾക്കും സർക്കാർ മുൻകൈയെടുക്കണം.

Summary: 'In spite of receiving a complaint against the 'Kerala Story', the movie which is spreading Muslim hatred, the lack of action is criminal and objectionable', Says Solidarity Youth Movement State President Suhaib CT

TAGS :

Next Story