Quantcast

ആരാധകര്‍ക്ക് മോശം മാതൃകയാകാനില്ല; കോടികളുടെ പരസ്യം വേണ്ടെന്നുവച്ച് റോക്കി ഭായ്

യഷ് ദീര്‍ഘകാല കരാറുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ

MediaOne Logo

Web Desk

  • Updated:

    2 May 2022 9:07 AM

Published:

2 May 2022 9:06 AM

ആരാധകര്‍ക്ക് മോശം മാതൃകയാകാനില്ല; കോടികളുടെ പരസ്യം വേണ്ടെന്നുവച്ച് റോക്കി ഭായ്
X

കെജിഎഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് കന്നഡ നടന്‍ യാഷ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ 2 റെക്കോഡുകളില്‍ നിന്നും റെക്കോഡുകളിലേക്ക് പറന്നുകൊണ്ടിരിക്കുകയാണ്. യഷിന്‍റെ റോക്കി ഭായിയും ഭായിയുടെ ഡയലോഗുകളും ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. നിലപാടുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത നടന്‍ കൂടിയാണ് യഷ്. കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യം വേണ്ടെന്നു വച്ചിരിക്കുകയാണ് താരം.

പാൻ മസാലയുടെ പരസ്യമാണ് യാഷ് നിരസിച്ചത്. പരസ്യ കരാറിന്‍റെ ഭാഗമായി കോടികളാണ് നടന് വാഗ്ദാനം ചെയ്തത്. എന്നാൽ ആരാധകരുടെയിടയിൽ ഒരു മോശം മാതൃക സൃഷ്ടിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് കരാർ യാഷ് വേണ്ടാന്ന് വെച്ചു എന്നാണ് യഷിന്‍റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് വ്യക്തമാക്കിയത്.

"യഷ് ദീര്‍ഘകാല കരാറുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. അദ്ദേഹം വളരെ സൂക്ഷ്മതയോടെ മാത്രമേ പരസ്യത്തില്‍ അഭിനയിക്കാറുള്ളൂ. യഷിനെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. അവര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ നടന്‍ ആഗ്രഹിക്കുന്നില്ല."- പാൻ മസാലയുടെ കരാർ നിരസിച്ചതിന്‍റെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് എക്‌സീഡ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് പറഞ്ഞു.

TAGS :

Next Story