Quantcast

"എട്ട് വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും"; ആരാധകരോട് അഭ്യര്‍ത്ഥനയുമായി കെ.ജി.എഫ് ടീം

കോലാറിലെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് കെ.ജി.എഫ് പറയുന്നത്

MediaOne Logo

ijas

  • Updated:

    2022-04-13 14:36:18.0

Published:

13 April 2022 2:32 PM GMT

എട്ട് വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും; ആരാധകരോട് അഭ്യര്‍ത്ഥനയുമായി കെ.ജി.എഫ് ടീം
X

കന്നട സൂപ്പർ താരം യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്ടർ 2 ലോകമെമ്പാടും നാളെ റിലീസ് ചെയ്യാനിരിക്കെ ആരാധകര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി അണിയറ പ്രവര്‍ത്തകര്‍. എട്ടു വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ടാണ് കെ.ജി.എഫ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്നും തിയറ്ററിനകത്ത് വെച്ച് സിനിമയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യരുതെന്നും സംവിധായകന്‍ പ്രശാന്ത് നീല്‍ അഭ്യര്‍ത്ഥിച്ചു. തിയറ്ററിനകത്ത് വെച്ച് നമുക്കെല്ലാവര്‍ക്കും സിനിമ ആസ്വദിക്കാമെന്നും സിനിമ കാണാനായി കാത്തിരിക്കുന്നവരുടെ ദൃശ്യാസ്വാദനത്തെ നശിപ്പിക്കരുതെന്നും പ്രശാന്ത് നീല്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു.

കോലാറിലെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് കെ.ജി.എഫ് പറയുന്നത്. കന്നട, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് പ്രതിനായകൻ. പ്രകാശ് രാജ്, രവീണ ടൻണ്ടൻ, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങൾ. പ്രശാന്ത് നീൽ ആണ് രചനയും സംവിധാനവും. പൃഥ്വിരാജ് പ്രൊ‌ഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായ കെ.ജി.എഫ് 2018 ഡിസംബർ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.

KGF team with a request to the fans

TAGS :

Next Story