രണ്‍ബീറിന്‍റെ രാമായണത്തില്‍ രാവണനാകാനില്ലെന്ന് യഷ്; മികച്ച തീരുമാനമെന്ന് ആരാധകര്‍
കരിയറിലെ ഈ ഘട്ടത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യഷിന് താല്‍പര്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്
യഷ്
മുംബൈ: കെജിഎഫ് ചാപ്റ്റര്‍ 2വിന് ശേഷം പുതിയ പ്രോജക്ടിലൊന്നും ഒപ്പുവച്ചിരുന്നില്ല കന്നഡ താരം യഷ്. എന്നാല്‍ ഇതിനിടെ രാമായണത്തെ അടിസ്ഥാനമാക്കി നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തില്‍ രാവണനെ അവതരിപ്പിക്കാന്‍ യഷിനെ സമീപിച്ചിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. കെജിഎഫ് താരം ഈ റോള്‍ നിരസിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കരിയറിലെ ഈ ഘട്ടത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യഷിന് താല്‍പര്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നല്ല തീരുമാനമെന്നാണ് ആരാധകരുടെ പ്രതികരണം. “തന്‍റെ ആരാധകർക്ക് എന്താണ് വേണ്ടതെന്ന് യാഷ് വളരെ ശ്രദ്ധാലുവാണ്, ഇപ്പോൾ, അവര്‍ തീർച്ചയായും അവനെ നെഗറ്റീവ് റോളിൽ സ്വീകരിക്കില്ല.അദ്ദേഹം എപ്പോഴും തന്‍റെ ആരാധകരിൽ വിശ്വസിക്കുകയും അവരുടെ വികാരങ്ങൾക്കനുസരിച്ച് പോകുകയും ചെയ്യുന്നു, അതിനാൽ അദ്ദേഹം ഈ വേഷം ഏറ്റെടുക്കില്ല'' യഷുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ആരാധകരും ഇതിനോട് അനുകൂലമായിട്ടാണ് പ്രതികരിക്കുന്നത്. മികച്ച തീരുമാനം, നന്ദി അണ്ണാ എന്നും ആരാധകര്‍ കുറിച്ചു. രാമനെ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ചയാള്‍ യഷ് ആണെന്നും രണ്‍ബീറും ആലിയയും വാനസേനയെ അവതരിപ്പിക്കട്ടെ എന്നുമായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി ആലിയ ഭട്ടുമാണ് വേഷമിടുന്നത്. രാമായണത്തിലേക്കുള്ള ആദ്യത്തെ ചോയിസ് ആലിയ തന്നെയായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16