Quantcast

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുത; ചിത്രയെ പിന്തുണച്ച് ഖുശ്ബു

എക്സിലൂടെയായിരുന്നു ഖുശ്ബുവിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    16 Jan 2024 10:34 AM GMT

Khushbu
X

ഖുശ്ബു/കെ.എസ് ചിത്ര

ചെന്നൈ: രാമക്ഷേത്ര പരാമര്‍ശത്തില്‍ ഗായിക കെ.എസ് ചിത്രയെ പിന്തുണച്ച് നടി ഖുശ്ബു സുന്ദര്‍. ചിത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണെന്നും നടി ആരോപിച്ചു. എക്സിലൂടെയായിരുന്നു ഖുശ്ബുവിന്‍റെ പ്രതികരണം.

''കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ അസഹിഷ്ണുത അതിന്‍റെ ഉച്ചസ്ഥായിയിലാണ്. അവര്‍ക്ക് മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല. അവരെയോര്‍ത്ത് ലജ്ജിക്കുന്നു. പൂർണ്ണമായും ഐക്യദാർഢ്യത്തിൽ ചിത്ര ചേച്ചിക്കൊപ്പം നിലകൊള്ളുന്നു'' ചിത്രക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഖുശ്ബു കുറിച്ചു. നേരത്തെ പിന്നണി ഗായകന്‍ ജി.വേണുഗോപാലും ചിത്രക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇത്രയധികം ഗാനങ്ങള്‍ നമുക്ക് പാടിത്തന്ന ചിത്രയോട് ക്ഷമിച്ചുകൂടെ എന്നാണ് വേണുഗോപാല്‍ ചോദിച്ചത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര പറഞ്ഞത്. 'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്‍റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' ചിത്ര പറയുന്നു.അയോധ്യയില്‍ നിന്നുള്ള അക്ഷതം ചിത്ര കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.

TAGS :

Next Story