Quantcast

കൊട്ട മധു വരവറിയിച്ചു; കാപ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    13 Nov 2022 10:58 AM

Published:

13 Nov 2022 10:56 AM

കൊട്ട മധു വരവറിയിച്ചു; കാപ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
X

പൃഥ്വിരാജും, ആസിഫ് അലിയും, ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു.

അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യകതയും കാപ്പക്കുണ്ട്.

ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദാണ് എഡിറ്റിങ്ങ്. അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ. കലാസംവിധാനം- ദിലീപ് നാഥ്. വസ്ത്രാലങ്കാരം- സമീറ സനീഷ്. മേക്കപ്പ്- സജി കാട്ടാക്കട. സ്റ്റിൽസ്-ഹരി തിരുമല. പി.ആർ.ഒ - ശബരി.

TAGS :

Next Story