Quantcast

കുഞ്ചാക്കോ ബോബനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങൾ: അജയ് വാസുദേവ് ചിത്രം പകലും പാതിരാവും ടീസർ പുറത്തിറങ്ങി

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    19 Feb 2023 2:39 PM

Published:

19 Feb 2023 2:31 PM

Pakalum Pathiravum teaser out now
X

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും ടീസർ പുറത്തിറങ്ങി. ചിത്രം മാർച്ച് 3ന് തിയറ്ററുകളിലെത്തും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.

നിഷാദ് കോയയാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും . വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻറെ സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം , ഗാനങ്ങൾ സ്റ്റീഫൻ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു. വിതരണം: ശ്രീ ഗോകുലം മൂവീസ്.

കഥ: ദയാൽ പത്മനാഭൻ, എഡിറ്റർ: റിയാസ് ബദർ,കല സംവിധാനം: ജോസഫ് നെല്ലിക്കൽ,മേക്കപ്പ്: ജയൻ, ഡിസൈൻ: കൊളിൻസ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രകരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണൻ, കോസ്റ്റിയും : ഐഷ സഫീർ സേട്ട് ,സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. പി.ആർ.ഒ : ശബരി

TAGS :

Next Story