ഉത്സവപ്പറമ്പിലെ ഡാന്‍സ് കോളേജില്‍; വിദ്യാര്‍ഥികളെ കയ്യിലെടുത്ത് ചാക്കോച്ചന്‍
ദേവദൂതര്‍ പാടി എന്ന പാട്ട് പിന്നണിയില്‍ കേള്‍ക്കുമ്പോള്‍ അവരുടെതായ രീതിയില്‍ വിദ്യാര്‍ഥികള്‍ ചുവടുവയ്ക്കുമ്പോള്‍ ചാക്കോച്ചനും അവര്‍ക്കൊപ്പം കൂടി
കണ്ണൂര്‍: 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍റെ ഡാന്‍സ് വൈറലായിക്കൊണ്ടിരിക്കുകയാണ്. തകര്‍പ്പന്‍ പ്രകടനം കൊണ്ട് ചാക്കോച്ചന്‍ കാണുന്നവരെയെല്ലാം കയ്യിലെടുത്തിരിക്കുകയാണ്. അമ്പലപ്പറമ്പിലും മറ്റും സ്ഥിരം കാണാറുള്ള ഡാന്‍സുകാരുടെ അതേ മാനറിസങ്ങളാണ് ചാക്കോച്ചന്‍ തന്‍റെ ചുവടുകളിലും പകര്‍ത്തിയിരിക്കുന്നത്. ഉത്സവപ്പറമ്പിലെ ഡാന്‍സ് മറ്റൊരു വേദിയില്‍ കളിച്ചിരിക്കുകയാണ് താരം. തലശ്ശേരി ബ്രണ്ണൻ കോളജിൽ എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്‍റെ കിടിലൻ പ്രകടനം.
ദേവദൂതര്‍ പാടി എന്ന പാട്ട് പിന്നണിയില്‍ കേള്‍ക്കുമ്പോള്‍ അവരുടെതായ രീതിയില്‍ വിദ്യാര്‍ഥികള്‍ ചുവടുവയ്ക്കുമ്പോള്‍ ചാക്കോച്ചനും അവര്‍ക്കൊപ്പം കൂടി. തൊട്ടടുത്ത നിമിഷം സിനിമയിലെ ട്രേഡ് മാര്‍ക്ക് സ്റ്റെപ്പ് പുറത്തെടുക്കുകയും ചെയ്തു. ഒപ്പം കുട്ടികളും കൂടെക്കൂടി. നിറഞ്ഞ കയ്യടിയോടെയാണ് ചാക്കോച്ചന്‍റെ ഡാന്‍സിനെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.
1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി എന്ന പാട്ടാണ് 37 വര്‍ഷങ്ങള്‍ക്ക് ശേഷം ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഉത്സവപ്പറമ്പിലെ ഗാനമേളയില്‍ പാടുന്ന രീതിയിലാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Adjust Story Font
16