Quantcast

ഈ മൂന്ന് കുറുക്കമ്മാരിൽ ആര് ജയിക്കും; കുറുക്കൻ ട്രെയിലർ പുറത്ത്

ഇടവേളക്ക് ശേഷം ശ്രീനിവാസൻ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കുറുക്കനുണ്ട്

MediaOne Logo

Web Desk

  • Updated:

    13 July 2023 11:57 AM

Published:

13 July 2023 11:00 AM

kurukkan movie trailer is out
X

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകർ സംവിധാനം ചെയ്യുന്ന കുറുക്കൻ സിനിമയുടെ ട്രെയിലർ റിലീസായി. ചിത്രത്തിൽ കള്ളസാക്ഷിയായി ശ്രീനിവാസനും പോലീസായി വിനീത് ശ്രീനിവാസനും മാധ്യമ പ്രവർത്തകനായി ഷൈൻ ടോം ചാക്കോയും വേഷമിടുന്നു. ചിത്രം ഒരു കോമഡി ത്രില്ലറാണെന്നാണ് ട്രെയിലറിൽ നിന്ന വ്യക്തമാകുന്നത്. ജുലൈ ഇരുപത്തിയേഴിന് ചിത്രം തിയേറ്ററിലെത്തും.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ തുടങ്ങിയിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ജിബു ജേക്കബാണ് ഛായാഗ്രഹണം. മനോജ് റാംസിംഗ് തിരകഥയും സംഭാഷണവും ഒരുക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാരൻ, പ്രെഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പരസ്യകല കോളിൻസ് ലിയോഫിൽ, വിതരണം വർണ്ണചിത്ര ബിഗ് സ്‌ക്രീൻ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്.

TAGS :

Next Story