Quantcast

സാമന്തയ്ക്കായി 'ആരാധ്യ' പാടിക്കൊണ്ട് ഹിഷാം; 'ഖുഷി' നാളെ തീയറ്ററുകളിലേക്ക്

മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി

MediaOne Logo

Web Desk

  • Updated:

    31 Aug 2023 12:18 PM

Published:

31 Aug 2023 12:14 PM

kushi set to release, vijay deverakonda and samantha, hesham abdul wahab
X

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട, സാമന്ത ചിത്രം 'ഖുഷി'യുടെ ചോദ്യോത്തര വേളയില്‍ ചിത്രത്തിലെ നായികയായ സാമന്തയ്ക്കായി ഗാനം ആലപിച്ചുകൊണ്ട് സംഗീതസംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ്. ഖുഷിയിലെ 'ആരാധ്യ' എന്ന മനോഹരഗാനമാണ് ഹിഷാം ആലപിച്ചത്.

ചിത്രത്തിലെ നായകന്‍ വിജയ്‌ ദേവരക്കൊണ്ടയുമായി നടത്തിയ ചോദ്യോത്തരവേദിയില്‍ അമേരിക്കയില്‍നിന്ന് വീഡിയോ കാള്‍ വഴി സാമന്ത പങ്കെടുത്ത അവസരത്തിലാണ് ഹിഷാം ഈ ഗാനം ആലപിച്ചത്. ഖുഷിയിലെ പ്രിയ ഗാനം ഏതെന്ന് വിജയ്‌ സാമന്തയോട് ചോദിച്ചപ്പോള്‍ സാമന്ത 'ആരാധ്യ' എന്നു മറുപടി പറഞ്ഞതിനെത്തുടര്‍ന്നാണ് വിജയ്‌ ഹിഷാമിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഗാനത്തിന്റെ രണ്ടുവരി പാടാന്‍ വിജയ്‌ ഹിഷാമിനോട് ആവശ്യപ്പെട്ടപ്പോള്‍ 'സാമന്തയ്ക്കായി ഞാന്‍ ഈ ഗാനം ആലപിക്കാം' എന്നു പറഞ്ഞാണ് ഹിഷാം ഗാനം ആലപിച്ചത്. പ്രേക്ഷകരുടെ ഉള്ളുനിറച്ച ഒരു നിമിഷമായിരുന്നു അത്.

ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന 'ഖുഷി' നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ്. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. ചിത്രത്തിലെ മുന്‍പു പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 1-ന് ചിത്രം തീയറ്ററുകളിലെത്തും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, ഡിഐ, സൌണ്ട് മിക്സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ

TAGS :

Next Story