റൂമെടുക്കാന്‍ പണമില്ലാതെ പൊള്ളാച്ചി ചന്തയില്‍ ജോജു ചാക്ക് വിരിച്ച് കിടന്നിട്ടുണ്ട്; ലാല്‍ ജോസ്
തുടര്‍ന്ന് പൈപ്പിന്‍ വെള്ളത്തില്‍ പ്രഭാത കൃത്യങ്ങള്‍ കഴിച്ച് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നല്ലൊരു ഷര്‍ട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു
ജോജു ജോര്‍ജ്/ലാല്‍ ജോസ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി ഒടുവില്‍ നായകനിരയിലേക്ക് എത്തിയ നടനാണ് ജോജു ജോര്‍ജ്. ചെറിയ റോളില്‍ നിന്നും നായകനിലേക്കുള്ള ജോജുവിന്‍റെ വഴികള്‍ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. പല അഭിമുഖത്തിലും ജോജു അതിനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഓരോ ചിത്രം കഴിയുന്തോറും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ ജോജു കടന്നുവന്ന വഴികളെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ പൊള്ളാച്ചിയിലെത്തിയ ജോജു റൂമെടുക്കാന്‍ പണമില്ലാതെ അവിടുത്തെ ചന്തയില്‍ ചാക്കു വിരിച്ച് കിടന്നിട്ടുണ്ടെന്ന് ലാല്‍ ജോസ് പറയുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ ജോജു ജോര്‍ജ് പൊള്ളാച്ചിയില്‍ വന്നു. താമസിക്കാന്‍ ഒരു റൂമെടുക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ട് രാത്രിയില്‍ പൊള്ളാച്ചി ചന്തയില്‍ അദ്ദേഹം കിടന്നിട്ടുണ്ട്. രാവിലെ കാളകള്‍ ചന്തയില്‍ വരും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം. ആ പൈസ കൊടുത്താണ് അവിടെ ചാക്ക് വിരിച്ച് കിടക്കുന്നത്. തുടര്‍ന്ന് പൈപ്പിന്‍ വെള്ളത്തില്‍ പ്രഭാത കൃത്യങ്ങള്‍ കഴിച്ച് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നല്ലൊരു ഷര്‍ട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു. ഏതോ ബെന്‍സില്‍ വന്നിറങ്ങിയ ആളാണെന്ന ഭാവത്തില്‍ പോയി നിന്നത് തനിക്കറിയാമെന്നും'' ലാല്‍ജോസ് പറഞ്ഞു.
ഇരട്ടയാണ് ജോജുവിന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ ദിവസമാണ് ഇരട്ട ഒടിടിയിലെത്തിയത്. ജോജു ആദ്യമായി ഇരട്ടവേഷത്തിലെത്തിയ ചിത്രം കൂടിയാണിത്.അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനുമൊപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട' രോഹിത് എം.ജി കൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Adjust Story Font
16