Quantcast

'മൊയ്‌ദീൻ ഭായ്ക്ക് പാക്കപ്പ് '; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-07-12 13:00:51.0

Published:

12 July 2023 12:54 PM GMT

lal salam movie
X

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്ദീൻ ഭായ് ആയി എത്തുന്ന രജനികാന്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി. കേക്ക് കട്ട് ചെയ്തുകൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. മകളെ കെട്ടിപിടിച്ചുകൊണ്ട് ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറി.

വിഷ്ണു വിശാൽ, വിക്രാന്ത് ചിത്രത്തിൽ അഥിതി വേഷത്തിൽ രജനികാന്ത് എത്തിയതായി അറിഞ്ഞതോടെ ചിത്രത്തിന് മേലുള്ള ഹൈപ്പ് കൂടുകയായിരുന്നു. മൊയ്‌ദീൻ ഭായുടെ വരവ് സമൂഹ മാധ്യമങ്ങൾ ഇരുകയ്യോടെയും നീട്ടിയാണ് സ്വീകരിച്ചത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചുള്ള രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം - എ ആർ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റർ - പ്രവീണ് ഭാസ്‌കർ.

TAGS :

Next Story