Quantcast

'ലഹരി നിയമവിധേയമാക്കണം'; വിവാദ പരാമർശവുമായി സംവിധായകന്‍ രഞ്ജൻ പ്രമോദ്

ടിനി ടോമിന് ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ പേടിയാണെങ്കിൽ സ്കൂളിലേക്ക് വിടാനും കഴിയില്ലെന്ന് രഞ്ജൻ പ്രമോദ്

MediaOne Logo

Web Desk

  • Updated:

    2023-05-11 10:57:24.0

Published:

11 May 2023 10:53 AM GMT

Ranjan Pramod, Drugs, ലഹരി ഉപയോഗം, രഞ്ജന്‍ പ്രമോദ്, ലഹരി
X

കൊച്ചി: ലഹരി നിയമവിധേയമാക്കുന്നതാണ് നല്ലതെന്ന് സംവിധായകൻ രഞ്ജൻ പ്രമോദ്. എല്ലായിടത്തും ഉള്ളത് പോലെയാണ് സിനിമയിലും ലഹരിയുള്ളത്. ലഹരിയെ തടയാൻ സാധിക്കില്ല. ഡ്രഗ് യൂസ് അല്ല, ഡ്രഗ് അബ്യൂസാണ് ഇവിടത്തെ പ്രശ്നമെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു. ടിനി ടോമിന് ലഹരി പേടിച്ച് മകനെ സിനിമയിലേക്ക് വിടാൻ പേടിയാണെങ്കിൽ സ്കൂളിലേക്ക് വിടാനും കഴിയില്ലെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞു.

'ലഹരി എല്ലായിടത്തും ഉളളതുപോലെ തന്നെയാണ് സിനിമയിലുമുള്ളത്. ടിനി ടോമിന് ലഹരി പേടിച്ച് സിനിമയിൽ മകനെ വിടാൻ പേടിയാണെങ്കിൽ സ്‌കൂളിലും വിടാൻ സാധിക്കില്ല. പളളിയുടെ കീഴിൽ അച്ഛൻമാർ നടത്തുന്ന സ്‌കൂളിൽ വരെ ലഹരി കേറി വരികയാണ്. നമ്മൾക്ക് ലഹരിയെ തടയാൻ സാധിക്കുന്നില്ല. ഇവിടുത്തെ പ്രശ്‌നം ഡ്രഗ് യൂസ് അല്ലാ, ഡ്രഗ് അബ്യൂസാണ്'; രഞ്ജൻ പ്രമോദ് പറഞ്ഞു.

കൊക്കെയ്‌നും എം.ഡി.എം.എയും ഒക്കെ കിട്ടുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. കാരണം ഒരു ഗ്രാമിന് 12000 രൂപയും 15000 രൂപയുമാണ്. ഇതൊരു സാധാരണക്കാരന് വാങ്ങാൻ കഴിയുന്നതല്ല, ലഹരിയിലും മായം ചേർത്താണ് നൽകുന്നത്. ഡ്രഗ്‌സ് എങ്ങനെ ഉപയോഗിക്കണമെന്ന ഗൈഡൻസും ഇവിടെയില്ലെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. ഡ്രഗ്സ് ഓപ്പണാക്കി ലീഗലാക്കിയാൽ സർക്കാരിന് ടാക്‌സ് കിട്ടും. എല്ലാം കൊണ്ടും നല്ലത് അതാണ്. ഇതാണ് അതിനുളള പരിഹാരമെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.

TAGS :

Next Story