കുതിപ്പ് തുടർന്ന് ദളപതി; സകല റെക്കോർഡും തകർത്ത് കലക്ഷൻ, ലിയോയ്ക്ക് മുന്നിൽ അടിപതറി വമ്പൻമാർ
തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കലക്ഷനുമായി തിയേറ്ററുകളിൽ വൻ വിജയം കൊയ്യുകയാണ് ലിയോ.
കേരളത്തിലെ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം നേടി വിജയ് ചിത്രം ലിയോ. ആദ്യ ദിനം 12 കോടി ഗ്രോസ് കലക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുൻനിരയിലെത്തി. കേരള ബോക്‌സോഫീസിലെ എക്കാലത്തെയും ആദ്യ ദിന ഗ്രോസ് കലക്ഷനാണ് ചിത്രം നേടിയത്. 12 കോടിയുമായി ലിയോ മുൻ നിരയിലെത്തിയപ്പോൾ 7.25 കോടി നേടിയ കെ.ജി.എഫ്, 6.76കോടി നേടിയ ഒടിയൻ, വിജയുടെ തന്നെ 6.6 കോടി നേടിയ ബീസ്റ്റ് സിനിമകളുടെ റെക്കോർഡുകൾ പഴങ്കഥയാവുകയാണ്.
തമിഴ് നാട്ടിൽ നിന്ന് 35 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കലക്ഷനുമായി തിയേറ്ററുകളിൽ വൻ വിജയം കൊയ്യുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലിയോ. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കലക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ വിജയ്ക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
313 ലേറ്റ് നൈറ്റ് ഷോസ് ആണ് ഇന്നലെ മാത്രം ചിത്രത്തിനായി കേരളത്തിൽ നടന്നത്. ഹൗസ്ഫുൾ ഷോകളുമായി കുതിക്കുന്ന ലിയോക്ക് വർക്കിങ് ഡേ ആയിട്ട് കൂടി ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു പോകുന്ന കാഴ്ചയാണുള്ളത്. കേരളത്തിലെ മിക്ക തിയേറ്ററുകളും രാവിലെ മുതൽ ഇന്നത്തെ അഡിഷണൽ ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളും ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. പി ആർ ഓ: പ്രതീഷ് ശേഖർ.
Adjust Story Font
16