Quantcast

'ജയിലറി'ന് പിന്നാലെ 'ലിയോ'യും; ബുക്കിങ് സൈറ്റിലെ കഥാ സൂചനയിൽ വിശ്വസിക്കില്ലെന്ന് ആരാധകർ

ജയിലറിൻറെ കഥാസാരവും വിദേശ ബുക്കിങ് സൈറ്റിൽ നിന്നും ചോർന്നിരുന്നു. എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ ഒരു ബന്ധവും ഇല്ലായിരുന്നു.

MediaOne Logo

Web Desk

  • Updated:

    4 Oct 2023 12:07 PM

Published:

4 Oct 2023 12:02 PM

leo movie story revealed | entertainment | news | movies
X

വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബർ 19നാണ് തിയറ്ററിലെത്തുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിലീസിനാണ് ലിയോ ഒരുങ്ങുന്നത് മാസ്റ്ററിന് ശേഷമുള്ള വിജയ്- ലോകേഷ് കൂട്ടുകെട്ടിൽ ആരാധകരും അത്രയും പ്രതീക്ഷ വയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും അങ്ങനെയാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയാണ് പ്രചരിക്കുന്നത്. ലിയോയിൽ താരം വീണ്ടും രക്ഷകന്റെ റോളിൽ തന്നെയാണ് എത്തുക എന്നതാണ് അത്. ജിസിസിയിലെ ഒരു ബുക്കിങ് സൈറ്റിലെ ലിയോ സംബന്ധിച്ച് വന്ന സിനോപ്‌സിസിലാണ് ദളപതി വീണ്ടും രക്ഷകനായി എത്തുന്നു എന്നുള്ളത്.

ഒരു ഗ്രാമത്തെ രക്ഷിക്കാനെത്തുന്ന നായകനായാണ് വിജയ് ചിത്രത്തിൽ എത്തുന്നത് എന്നാണ് സൈറ്റിലുള്ളത്. നായകന്റെ കുടുംബത്തിന് നേരെയും അറ്റാക്ക് നടക്കുന്നു ഇതിനെ നായകൻ എങ്ങനെ നേരിടും എന്നാണ് കഥാ തന്തുവിൽ പറയുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ആരാധകർ ഇത് നിഷേധിക്കുന്നുണ്ട്. ഒന്നും കാണാതെ ലോകേഷ് ദളപതിയുടെ ഡേറ്റ് വാങ്ങില്ലെന്നണ് അവരുടെ പക്ഷം. ലോകി യൂണിവേഴ്‌സിൽപെട്ട സിനിമയായിരിക്കും ലിയോ എന്ന് വാദിക്കുന്നവരുമുണ്ട്്. ഇനി കഥ ഇങ്ങനെയാണെങ്കിൽ കൂടി ലോകേഷിന്റെ മേക്കിങ്ങിൽ ഗംഭീരമാവുമെന്നും ചിലർ പറയുന്നു.

അതേസമയം, ജയിലറിൻറെ കഥാസാരവും വിദേശ ബുക്കിങ് സൈറ്റിൽ നിന്നും ചോർന്നിരുന്നു. എന്നാൽ ചിത്രം ഇറങ്ങിയപ്പോൾ ഒരു ബന്ധവും ഇല്ലായിരുന്നു. ലിയോ അങ്ങനെയായിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ചിത്രത്തിന്റെ പ്രീ ബുക്കിങ് ഒക്ടോബർ 14 നാണ് ആരംഭിക്കുന്നത്. വിദേശത്ത് നേരത്തെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. കേരളത്തിലടക്കം ഫാൻസ് ഷോ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ വിറ്റുപോയിരുന്നു. നാളെയാണ് ചിത്രത്തിന്‍റെ ട്രെയിലർ എത്തുന്നത്.

TAGS :

Next Story