'എന്‍റെ ജീവിതം തീരുമാനിക്കേണ്ടത് അര്‍ബുദമല്ല': ചിത്രങ്ങള്‍ പങ്കുവെച്ച് നടി സൊനാലി ബേന്ദ്രെ
അര്‍ബുദം ബാധിച്ചപ്പോഴും അതിനു ശേഷവുമുള്ള ചിത്രമാണ് സൊനാലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
അർബുദരോഗത്തെ പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന നടി സൊനാലി ബേന്ദ്രെയുടെ വാക്കുകള്‍ രോഗക്കിടക്കയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക് ഊര്‍ജമാകുന്നു. അര്‍ബുദം ബാധിച്ചപ്പോഴും അതിനു ശേഷവുമുള്ള ചിത്രം പങ്കുവെച്ച് അര്‍ബുദമല്ല തന്‍റെ ജീവിതം തീരുമാനിക്കേണ്ടതെന്നാണ് സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കാലം എത്രവേഗമാണ് കടന്നുപോകുന്നത്. പിറകിലേക്ക് നോക്കുമ്പോൾ ഇച്ഛാശക്തിയും ദൗര്‍ഭല്യവുമാണ് കാണാനാകുന്നത്. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുധരോഗം ഒരിക്കലും തന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കരുതെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്- സൊനാലി കുറിച്ചു.
സോയ അക്തർ, അഭിഷേക് ബച്ചൻ തുടങ്ങി പ്രമുഖരടക്കം നിരവധി പേരാണ് സൊനാലിയുടെ പോസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. രോഗാവസ്ഥയെ കുറിച്ചും ചികിത്സക്കിടെ അനുഭവപ്പെട്ട മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം മുമ്പും ആരാധകരുമായി പങ്കുവെച്ചിരുന്നു. 2018ലാണ് സൊനാലിക്ക് അർബുദരോഗം സ്ഥിരീകരിക്കുന്നത്. അമേരിക്കയിൽ ചികിത്സക്ക് ശേഷമാണ് അവർ ഇന്ത്യയിൽ തിരിച്ചെത്തിയത്.
Adjust Story Font
16