മസ്തിഷ്കാഘാതം; ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍, ചികിത്സാ സഹായം തേടി കുടുംബം
നിലവിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാ ചെലവ് വരുന്നത്
തിരുവനന്തപുരം: കവിയും ചലച്ചിത്രഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയില്‍. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ആണ് അദ്ദേഹം. നിലവിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. ദിവസം 1.5 ലക്ഷം രൂപയോളമാണ് ചികിത്സാ ചെലവ് വരുന്നത്. അദ്ദേഹത്തിന്‍റെ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.
രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാച്ചെലവിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
സഹായം ആവശ്യപ്പെട്ട് ലയ്ന നായര്‍ പങ്കുവച്ച കുറിപ്പ്
പ്രിയരെ,
സുഹൃത്തും,എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ പ്രിയപ്പെട്ട ശ്രീ.ബീയാർ പ്രസാദ് വളരെ സീരിയസ് ആയി തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ്. ഒരു ദിവസം ഹോസ്പിറ്റല്‍ ചെലവിനായി ഏകദേശം 1.5 ലക്ഷം രൂപയോളം വേണ്ടി വരുന്നുണ്ട് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലുമാണ്. അദ്ദേഹത്തിന്‍റെ ഭാര്യ വിധുവിന്‍റെ (സനിതാ പ്രസാദ് ) അക്കൗണ്ട് വിവരം താഴെ കൊടുക്കുന്നു. അവരവർക്ക് ചെയ്യുവാൻ പറ്റുന്ന സാമ്പത്തിക സഹായം ചെയ്താൽ നന്നായിരുന്നു.നമ്മുക്ക് അറിയാവുന്ന എല്ലാവരെയും ഈ വിവരം വ്യക്തിപരമായി അറിയിക്കാം, പ്രാർത്ഥിക്കാം.
നന്ദി
ACCOUNT DETAILS
Sanitha Prasad/ Vidu Prasad
Ac/ No. 67039536722
State Bank of India
Thekkekara, Moncompu
IFSE: SBIN0071084
OR
GPay No. 9447101495.
മലയാളഗാന രചയിതാക്കളിൽ ശ്രദ്ധേയനാണ് കുട്ടനാട് സ്വദേശിയായ ബീയാർ പ്രസാദ്. കിളിച്ചുണ്ടന്‍ മാമ്പഴം, ജലോത്സവം, മഹാസമുദ്രം, വെട്ടം, തത്സമയം പെണ്‍കുട്ടി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്. കേരനിരകളാടും, കിളിച്ചുണ്ടന്‍ മാമ്പഴമേ, കണ്ടോ കണ്ടോ..., ഇല്ലത്തെ കല്യാണത്തിനു ...തുടങ്ങി അദ്ദേഹം എഴുതിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.
Adjust Story Font
16