Quantcast

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരം നഷ്ടപ്പെട്ടതായി നടി മാലാ പാര്‍വതി

രണ്ടു പരസ്യത്തിന്‍റെ ഓഡിഷന്‍ മിസ് ആയെന്നും ഫേസ്ബുക്കില്‍ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    19 Feb 2022 6:48 AM

Published:

19 Feb 2022 6:43 AM

മരിച്ചെന്ന് വ്യാജവാര്‍ത്ത; അവസരം നഷ്ടപ്പെട്ടതായി നടി മാലാ പാര്‍വതി
X

താന്‍ മരിച്ചുവെന്ന പേരില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടതായി നടി മാലാ പാര്‍വതി. രണ്ടു പരസ്യത്തിന്‍റെ ഓഡിഷന്‍ മിസ് ആയെന്നും ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിയുടെ മരണത്തിന്‍റെ കാരണം- എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്.

മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ

ഒരു കാസ്റ്റിംഗ് ഏജന്‍റ് എനിക്ക് ഹൈദരാബാദിൽ നിന്ന് അയച്ചുതന്നതാണിത്. വരുന്ന റിപ്പോർട്ടുകൾ കാരണം അവർ ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു. ഇത് കൂടുതൽ ഗുരുതരമാണ്. ഞാൻ മരിച്ചുവെന്ന് അവർ കരുതുന്നതിനാൽ എനിക്ക് ജോലി നഷ്ടപ്പെടുകയാണ്.

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സാപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിന്‍റെ ഓഡിഷൻ മിസ്സായി!

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായ രണ്ടാണ് പാര്‍വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയുടെ റിലീസാകാന്‍ ബിഗ് ബജറ്റ് ചിത്രം ഭീക്ഷ്മപര്‍വത്തില്‍ മാലാ പാര്‍വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്മ,പ്രകാശന്‍, എഫ്.ഐ.ആര്‍, ജ്വാലാമുഖി, പാപ്പന്‍, ഗ്രാന്‍ഡ് മാ എന്നിവയാണ് മാലയുടെ പുതിയ ചിത്രങ്ങള്‍.

TAGS :

Next Story