Quantcast

'ഇത് കേരളമാണ്, അശ്ലീലം പറയുന്നവരേക്കാള്‍ കൂടുതലാണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍': നിഖിലയ്ക്ക് പിന്തുണയുമായി മാല പാര്‍വതി

സൈബര്‍ അക്രമണം നേരിടുന്ന നിഖില വിമലിന് പിന്തുണയുമായി മാല പാര്‍വതി

MediaOne Logo

Web Desk

  • Updated:

    2022-05-15 13:57:45.0

Published:

15 May 2022 1:55 PM GMT

ഇത് കേരളമാണ്, അശ്ലീലം പറയുന്നവരേക്കാള്‍ കൂടുതലാണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍: നിഖിലയ്ക്ക് പിന്തുണയുമായി മാല പാര്‍വതി
X

തിരുവനന്തപുരം: പശുവിന് മാത്രമായി പ്രത്യേക പരിഗണനയൊന്നും നല്‍കേണ്ടെന്ന പരാമര്‍ശത്തിന് പിന്നാലെ സൈബര്‍ അക്രമണം നേരിടുന്ന നടി നിഖില വിമലിന് പിന്തുണയുമായി നടി മാല പാര്‍വതി. ഇത് കേരളമാണെന്നും അശ്ലീലം പറയുന്നവര്‍ എത്ര ഒച്ച എടുത്താലും അതിലും മേലെയാണ് ഉറപ്പോടെ കൂടെ നിൽക്കുന്നവരെന്നും പാര്‍വതി പറഞ്ഞു.

ജോ ആൻഡ് ജോ എന്ന സിനിമയുടെ ഭാഗമായുള്ള പ്രമോഷൻ അഭിമുഖത്തിൽ മൈൽ സ്‌റ്റോൺ യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോള്‍ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് നിഖില പശുവിനെ കുറിച്ച് പറഞ്ഞത്. ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില മറുപടി നൽകിയത്.

"നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ലെന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിർത്തുകയാണ് എങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല" - നിഖില വിമല്‍ പറഞ്ഞു.

പിന്നാലെയാണ് നിഖിലക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്- 'അവള്‍ എന്തും കഴിക്കും, നാളെ ആടു മേക്കാൻ പോകാനുള്ള ടീമാണ്', 'ഇത്രയും പടത്തിൽ അഭിനയിച്ചിട്ടും കൂടുതൽ ആർക്കും അറിയില്ലായിരുന്നു, ഈ പശു പ്രയോഗം കൊണ്ട് ചുളുവിൽ അറിയപ്പെട്ടു തുടങ്ങി', 'ഒന്നു ഫീൽഡിൽ പിടിച്ചു നിൽക്കാൻ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം', 'ആരും അറിയാതിരുന്ന കൂതറ കോഴിയുടെ പശുവിന്റെ പേരിൽ അറിയാൻ ഉള്ള സൈക്കോളജിക്കൽ മൂവ്', 'ഇപ്പോൾ ഈ വിഷയം എടുത്ത് ഇട്ടത് തന്നെ സമസ്താ പെൺകുട്ടി വിഷയത്തിൽ നിന്നും വഴി തിരിക്കാൻ അല്ലെ അതിനു ഇതൊന്നും മതിയാവില്ലല്ലോ ചെമ്പൂവേ', 'മോൾ കോഴി കഴിക്കുമെങ്കിൽ പശുവിനെയും കഴിക്കുന്ന ഒരു ഫോട്ടോ ഷെയർ ചെയ്യാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ?' - എന്നിങ്ങനെയാണ് കമന്‍റുകള്‍

മാല പാര്‍വതിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട നിഖില

നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. "എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്."

ഇതിന് പോലും കുരു പൊട്ടുന്ന മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.

ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്‍, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്.

എന്ന്

സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

TAGS :

Next Story