Quantcast

പടച്ചോനെ ഇങ്ങള് കാത്തോളിക്ക് വിജയാശംസകളുമായി മാധവൻ

ബിജിത് ബാല തൻറെ അടുത്ത സുഹ്യത്താണെന്നും അദ്ദേഹത്തിൻറെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കാണാനായി താനും കാത്തിരിക്കുകയാണെന്നാണ് മാധവൻ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    25 Nov 2022 9:37 AM

Published:

25 Nov 2022 9:31 AM

പടച്ചോനെ ഇങ്ങള് കാത്തോളിക്ക് വിജയാശംസകളുമായി മാധവൻ
X

ബിജിത് ബാല സംവിധാനം ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളി എന്ന സിനിമക്ക് വിജയാശംസകളുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം മാധവൻ. ഇന്നലെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ബിജിത് ബാല തൻറെ അടുത്ത സുഹ്യത്താണെന്നും അദ്ദേഹത്തിൻറെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കാണാനായി താനും കാത്തിരിക്കുകയാണെന്നാണ് മാധവൻ പറഞ്ഞത്.

'ഞാൻ ആകാംഷയിലാണ് കാരണം എൻറെ സുഹ്യത്ത് ബിജിത് ബാല സംവിധാനം ചെയ്ത പടച്ചോനെ ഇങ്ങള് കാത്തോളി എന്ന ചിത്രം ഇന്ന റിലീസിനെത്തുകയാണ്. എൻറെ ഏറ്റവും അടുത്ത സുഹ്യത്തായ ബിജിത്ത് ഞാൻ സംവിധാനം ചെയ്ത റോക്കട്രി ദി നമ്പി എഫക്റ്റ് എന്ന ചിത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു . ആ ചിത്രം ഏറ്റവും മികച്ചതാവാനുള്ള കാരണങ്ങളിലൊന്ന് ബിജിത് എന്ന എഡിറ്ററുടെ മികവ് കൂടിയാണ്. ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടമാകും. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണം. ബിജിത് ബാല നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് എനിക്കുറപ്പാണ്. വിജയാശംസകള്‍ ബിജിത്'. എന്നാണ് മാധവൻ പറഞ്ഞത്.

ഒരു പാർട്ടി ഗ്രാമത്തിൽ ജനിച്ചുവളർന്ന സഖാവ് ദിനേശൻറെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപെ ചിത്രത്തിലെ ഗ്രേസ് ആൻറണിയുടെ കഥാപാത്രം ജനശ്രദ്ധ നേടിയിരുന്നു.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആൻറണി, ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ എന്നിവരാണ് മറ്റു പ്രധാനവേഷങഅങളിലെത്തുന്നത്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിൻറെ നിര്‍മാണം. നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം പകരുന്നത്.

TAGS :

Next Story