'അങ്കമാലി ഡയറീസ്' ഹിന്ദിയിലേക്ക്; കൈതി ഫെയിം അര്‍ജുന്‍ ദാസ് നായകന്‍
അങ്കമാലി കേന്ദ്രീകരിച്ച് മലയാളത്തില്‍ എടുത്ത ചിത്രം ബോളിവുഡില്‍ എത്തുമ്പോള്‍ ഗോവയായിരിക്കും കഥാ പശ്ചാത്തലം
മലയാളത്തിലെ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കൈതി, മാസ്റ്റര്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അര്‍ജുന്‍ ദാസ് ആയിരിക്കും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. 'കെ.ഡി' സിനിമ സംവിധാനം ചെയ്ത മധുമിതയായിരിക്കും ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്യുക. മധുമിതയുടെ ആദ്യ ബോളിവുഡ് ചിത്രമാകും ഇത്. സിനിമയുടെ ടൈറ്റിലും റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
അങ്കമാലി കേന്ദ്രീകരിച്ച് മലയാളത്തില്‍ എടുത്ത ചിത്രം ബോളിവുഡില്‍ എത്തുമ്പോള്‍ ഗോവയായിരിക്കും കഥാ പശ്ചാത്തലം. അബഡന്‍ഷ്യ എന്‍റര്‍ടെന്‍മെന്‍റസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യ നായകനായ സുരരൈ പോട്ര് സിനിമയും അബഡന്‍ഷ്യ എന്‍റര്‍ടെന്‍മെന്‍റസ് ആണ് ബോളിവുഡില്‍ നിര്‍മിക്കുന്നത്.
2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് യുവതാരം ആന്‍റണി പെപ്പെയടക്കമുള്ള ഒരുപടി യുവതാരങ്ങളുടെ അഭിനയ അരങ്ങേറ്റം. അങ്കമാലി ഡയറീസ് തെലുഗില്‍ ഫലകുനാമ ദാസ് എന്ന പേരില്‍ റീമേക്ക് ചെയ്തും പുറത്തിറക്കിയിരുന്നു.
Adjust Story Font
16