Quantcast

'ഒരു പെണ്‍കുട്ടി എന്താണ് ആഗ്രഹിക്കുന്നത്?'; മഹേഷും മാരുതിയും ടീസര്‍ വീഡിയോ പുറത്തിറങ്ങി

ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ്‌ മഹേഷിനേയും ഗൗരിയേയും അവതരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2 Feb 2023 1:02 PM

Published:

2 Feb 2023 12:57 PM

Maheshum Marutiyum, Asif Ali, Mamta Mohandas, Sethu, മഹേഷും മാരുതിയും, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, സേതു
X

ആസിഫ് അലിയും-മംമ്ത മോഹൻ ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എൺപതുകളിലെ ഒരു മാരുതി കാറിനെയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരൻ്റെ ത്രികോണ പ്രണയത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ്‌ മഹേഷിനേയും ഗൗരിയേയും അവതരിപ്പിക്കുന്നത്. സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തും. രസകരമായ മുഹൂര്‍ത്തങ്ങളും ഹൃദ്യമായ നിമിഷങ്ങളും ചേര്‍ന്ന ഒരു ക്ലീന്‍ എന്‍റര്‍ടെയിനറായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി.എസ്.എൽ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ ,കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവ്വഹിക്കുന്നു,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ. കോ പ്രൊഡ്യൂസേഴ്സ്-സിജു വർഗ്ഗീസ്, മിജു ബോബൻ. കലാസംവിധാനം-ത്യാഗു. മേക്കപ്പ്-പ്രദീപ് രംഗൻ. കോസ്റ്റ്യൂം ഡിസൈൻ-സ്റ്റെഫി സേവ്യർ. പ്രൊഡക്ഷൻ മാനേജർ-എബി കൂര്യൻ കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-അലക്സ് ഇ കുര്യൻ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

TAGS :

Next Story