Quantcast

രണ്ട് മാസം കൊണ്ട് മേക്ക് ഓവര്‍; ഞെട്ടിച്ച് നിവിന്‍ പോളി

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്‍റെ മേക്ക് ഓവര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

MediaOne Logo

Web Desk

  • Updated:

    3 Jan 2023 9:41 AM

Published:

3 Jan 2023 9:33 AM

രണ്ട് മാസം കൊണ്ട് മേക്ക് ഓവര്‍; ഞെട്ടിച്ച് നിവിന്‍ പോളി
X

രണ്ട് മാസം കൊണ്ട് ഞെട്ടിക്കുന്ന മേക്ക് ഓവറുമായി നടന്‍ നിവിന്‍ പോളി. ശരീര വണ്ണത്തിന്‍റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ബോഡി ഷെയിമിങ് നേരിട്ട താരത്തിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് നിവിന്‍റെ മേക്ക് ഓവര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബൈയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. രണ്ട് മാസ ഇടവേളയിലാണ് നിവിന്‍ രൂപമാറ്റം വരുത്തിയിരിക്കുന്നു എന്നത് ആരാധകര്‍ക്കിടയില്‍ ആശ്ചര്യം നിറക്കുന്നതാണ്.

റാം സംവിധാനം ചെയ്യുന്ന 'യേഴു കടല്‍ യേഴു മലൈ' ആണ് നിവിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'താരം', ഹനീഫ് അദേനി ചിത്രം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്നത്. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം 'ദളപതി 67'ലും നിവിന്‍ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story