റിലീസിന് മുമ്പ് റീമേക്ക് അവകാശം വിറ്റുപോയ ആദ്യ മലയാള സിനിമ, ഉടുമ്പ് തിയേറ്ററുകളിലേക്ക്
ഉടുമ്പ് ഡിസംബര്‍ 10 ന് തിയേറ്ററുകളിലെത്തും
കണ്ണന്‍ താമരക്കുളത്തിന്‍റെ പുതിയ ചിത്രം ഉടുമ്പ് ഡിസംബര്‍ 10 ന് തിയേറ്ററുകളിലെത്തും.150ൽ അധികം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷന് പ്രധാന്യമുള്ള ഒരു ത്രില്ലര്‍ ചിത്രമാണിതെന്ന് ട്രെയിലര്‍ പറയുന്നു.
റിലീസിന് മുമ്പേ ഹിന്ദി റീമേക്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴിമാറ്റ അവകാശം വിറ്റ ആദ്യ മലയാള സിനിമയാണിത്. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്നാണ്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍.
സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവരാണ് പ്രധാന താരങ്ങള്‍. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ. മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു, ജിബിൻ സാഹിബ്, എൻ.എം ബാദുഷ, എൽദോ ടി.ടി, ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് നിർമാണം. നവാഗതരായ അനീഷ് സഹദേവനും, ശ്രീജിത്ത് ശശിധരനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. വി.ടി ശ്രീജിത്ത് എഡിറ്റിങ് . എൻ.എം ബാദുഷ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസറാവുന്നു. പ്രൊഡക്ഷൻ കൺട്രോളർ അഭിലാഷ് അർജുനൻ, ആർട്ട് സഹസ് ബാല, പി.ആർ.ഒ പി. ശിവപ്രസാദ്, സുനിത സുനിൽ.
Adjust Story Font
16