ലഹരിക്കെതിരെ ശക്തമായ പ്രമേയവുമായി ഹ്രസ്വചിത്രം 'ദ അതര്‍ സൈഡ്'
ഷിഹാബ് സാകോണിന്‍റെ കഥയ്ക്ക് എം കുഞ്ഞാപ്പയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അൻസാർ നെടുമ്പാശേരിയാണ് സംവിധാനം
കുട്ടികൾക്കിടയിൽ വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ പ്രമേയം അവതരിപ്പിച്ച ഷോർട്ട് ഫിലിം 'ദ അതർ സൈഡ്' ശ്രദ്ധേയമാവുന്നു. ഷിഹാബ് സാകോണിന്‍റെ കഥയ്ക്ക് എം കുഞ്ഞാപ്പയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അൻസാർ നെടുമ്പാശേരിയാണ് സംവിധാനം
മയക്കുമരുന്നിന് അടിമപ്പെട്ട ഒരു മകന്റെയും മകനെ അതിയായി സ്‌നേഹിക്കുന്ന അച്ഛന്റെയും കഥയാണ് ചിത്രം പറയുന്നത്. അച്ഛനെ മറച്ചുവച്ച് ലഹരി വ്യാപകമായി ഉപയോഗിക്കുകയും ഒടുക്കം ഒരു സ്വപ്‌നം മകന്റെ ജീവിതം മാറ്റിമറിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ലഹരി ഉപയോഗത്തിന് പൊലീസ് അന്വേഷിക്കുന്നവരുടെ കൂട്ടത്തിൽ തന്റെ മകനുമുണ്ടെന്ന് പത്രവാർത്തയിലൂടെ അറിഞ്ഞ അച്ഛൻ ദുഖം താങ്ങാനാവാതെ മകനെ ഉറക്കത്തിൽ കഴുത്തുഞെരിച്ചു കൊല്ലുന്നു. പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന മകൻ സ്‌നേഹനിധിയായ അച്ഛനെ ഓർത്ത് ലഹരി ഉപയോഗം ഉപേക്ഷിക്കുന്നതുമാണ് കഥ.
ലഹരിയുടെ കാര്യത്തിൽ മക്കളെ ഉപദേശിച്ച് കാവലിരിക്കേണ്ടതില്ലെന്നും യുവത്വത്തിന് കൂട്ടായി നാം കൂടെയുണ്ടെന്ന് അവർക്ക് ബോധ്യമായാൽ ഒരു കാറ്റിലും അവരെ കൈവിട്ടു പോകില്ലെന്നുമാണ് ഷോർട്ട് ഫിലിം നൽകുന്ന സന്ദേശം.
പ്രശസ്ത സിനിമാതാരം ജയൻ ചേർത്തലയും പുതുമുഖതാരം മുഹമ്മദ് റൻതീസുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇവിടെ കാണാം.
Adjust Story Font
16