Quantcast

സുഷിൻ ശ്യാമിന്റെ ശിഷ്യനാണ്, ഭ്രമയുഗം മ്യൂസിക് ഡയറക്ടറെപ്പറ്റി രണ്ടുവാക്ക് പറയണം- മമ്മൂട്ടി

തീം ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് സിനിമയിലുള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകള്‍.

MediaOne Logo

Web Desk

  • Updated:

    2024-02-16 13:11:12.0

Published:

16 Feb 2024 1:09 PM GMT

സുഷിൻ ശ്യാമിന്റെ ശിഷ്യനാണ്, ഭ്രമയുഗം മ്യൂസിക് ഡയറക്ടറെപ്പറ്റി രണ്ടുവാക്ക് പറയണം- മമ്മൂട്ടി
X

ഭ്രമയുഗത്തിന്റെ സംഗീത സംവിധായകന്റെ മികവ് എടുത്തുപറഞ്ഞ് മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യറിനെക്കുറിച്ച് മമ്മൂട്ടിയുടെ പരാമർശം. "ഭ്രമയുഗത്തിന്റെ മ്യൂസിക് ഡയറക്ടറെക്കുറിച്ച് രണ്ടുവാക്ക് പറയണം...സുഷിൻ ശ്യാമിന്റെ ശിഷ്യനാണ്" എന്നാണ് മമ്മൂട്ടി പറഞ്ഞത്.

"കാലഘട്ടത്തെ എങ്ങനെ സൗണ്ടിൽ കൊണ്ടുവരാമെന്ന് പരമാവധി ശ്രമിച്ചു. ഇത് പെട്ടെന്നുണ്ടായതല്ല. വളരെ സമയമെടുത്ത് ചെയ്തതാണ്. ലൊക്കേഷനിൽ പോയി വിഷ്വൽസ് കാണുമ്പോൾ ഒരു എനർജി കിട്ടിയിരുന്നു. അതിന്റെ റിസൾട്ട് നന്നായി വന്നിട്ടുണ്ട്" ക്രിസ്റ്റോ സേവ്യർ പറഞ്ഞു.

ഇതൊരു പീരിയഡ് ഫിലിമാണ്, മമ്മൂട്ടിയാണ് പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ബ്ലാക്ക് ആൻഡ് വൈറ്റാണ്.. എന്നുമാത്രമേ ക്രിസ്റ്റോയെ പരിചയപ്പെട്ടപ്പോൾ പറഞ്ഞുള്ളൂ. അപ്പോൾ തന്നെ ക്രിസ്റ്റോ ഒരു ഡെമോ അയച്ചുതന്നു. അതിലാണ് താൻ ഭയങ്കര ഇംപ്രസ്ഡ് ആയതെന്ന് ഭ്രമയുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ വ്യക്തമാക്കി.

തീം ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിലുള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകള്‍. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കള്‍. ക്രിസ്റ്റോ സേവ്യര്‍, അഥീന, സായന്ത് എസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

TAGS :

Next Story