Quantcast

എഴുത്തുകാരനായിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ് കുട്ടി ആയേനെ: മമ്മൂട്ടി

ബഷീറിനെ അനുസ്മരിച്ച് മമ്മൂട്ടി. മതിലുകളിലെ ഒരു ഭാഗം വായിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-07-05 05:28:20.0

Published:

5 July 2021 4:38 AM GMT

എഴുത്തുകാരനായിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ് കുട്ടി ആയേനെ: മമ്മൂട്ടി
X

എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ 27ആം ചരമ വാര്‍ഷികത്തില്‍ ബഷീറിനെ അനുസ്മരിച്ച് മമ്മൂട്ടി. മതിലുകളിലെ ഒരു ഭാഗം മമ്മൂട്ടി വായിക്കുകയും ചെയ്തു. നമ്മള്‍ ബേപ്പൂര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടി പറഞ്ഞത്..

മരണ ശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്‍മറഞ്ഞുപോയി 27 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്. വൈക്കം എന്‍റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. പേരിന്‍റെ കൂടെ വൈക്കം വെച്ചിട്ടില്ല. എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാം. എന്നാൽ നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാ​​ഗ്യം കൊണ്ട് അങ്ങനെയായില്ലെന്നും മമ്മൂട്ടി ചിരിയോടെ പറഞ്ഞു.

ഞാന്‍ എപ്പോഴും എന്നും വായനക്കാരനായിരുന്നു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിനുമുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചു. മതിലുകൾ എന്ന സങ്കല്‍പ്പത്തിന് പിന്നിൽ, അല്ലെങ്കിൽ തത്വചിന്ത തന്നെ അത്ഭുതകരമായി തോന്നും. എല്ലാത്തിനെയും വേർതിരിക്കുന്ന മതിലുകളുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആ കൃതിയുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടും.

തുടര്‍ന്ന് മതിലുകളുടെ അവസാന പേജ് മമ്മൂട്ടി വായിച്ചു. വീണ്ടും ബഷീറായി അഭിനയിക്കാനുള്ള ആഗ്രഹം മമ്മൂട്ടി പങ്കുവച്ചു- 'ഈ സീനുകളൊക്കെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ നടനെന്ന നിലയില്‍ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി' എന്നാണ് മമ്മൂട്ടി പറഞ്ഞത്.


TAGS :

Next Story