Quantcast

ഷേക്ക്‌ ഹാൻഡ് ശാപം, 'കൈനീട്ടി' എയറിൽ കയറിയവരുടെ ലിസ്റ്റിലേക്ക് മമ്മൂട്ടിയും, പിന്നാലെ രമ്യ നമ്പീശൻ; അടുത്ത ഇര ആര്?

ഷേക്ക് ഹാൻഡിന് വേണ്ടി കൈനീട്ടി ചമ്മി പോയ താരങ്ങളുടെ ലിസ്റ്റിലേക്ക് പുതിയ അഡ്‌മിഷൻ മമ്മൂട്ടിയാണ്

MediaOne Logo

Web Desk

  • Published:

    18 Dec 2024 7:12 AM GMT

shake hand meme
X

ബേസിൽ ശാപമെന്നല്ലാതെ എന്ത് പറയാനാ... സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ് കൈനീട്ടി നേരെ എയറിലേക്ക് പോകുന്ന താരങ്ങളാണ്. ഷേക്ക് ഹാൻഡിന് വേണ്ടി കൈനീട്ടി ചമ്മി പോയ താരങ്ങളുടെ ലിസ്റ്റിലേക്ക് പുതിയ അഡ്‌മിഷൻ മമ്മൂട്ടിയാണ്. ബേസിൽ ജോസഫിൽ തുടങ്ങിയ ഒരു ഷേക്ക് ഹാൻഡ് ശാപം മലയാള ചലച്ചിത്ര മേഖലയെ വല്ലാതെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.

മുൻപൊരു സിനിമയുടെ പൂജ വേളയിൽ ആരതിയും കൊണ്ട് പൂജാരി മൈൻഡ് ചെയ്യാതെ പോയതോടെ എയറിൽ പോയ ടോവിനോ തോമസിന് ആശ്വാസമായിരുന്നു സൂപ്പര്‍ ലീഗ് കേരള ഫുട്‍ബോളിലെ ബേസിൽ ഇൻസിഡന്റ്. മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ ഫുട്ബോള്‍ ടീമിലെ ഒരു താരത്തിന് ബേസില്‍ കൈ നീട്ടിയെങ്കിലും അദ്ദേഹമത് കാണാതെ പൃഥ്വിരാജിന് കൈകൊടുത്തു. ഈ ഒരു വീഡിയോ ആണ് പിന്നീട് മീം യൂണിവേഴ്‌സ് വാണത്.

തുടർന്ന് ടോവിനോയുടെയും ബേസിലിന്റെയും പരസ്‌പരമുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ രസകരമായി പ്രചരിച്ചു. അടുത്ത ഇരയായി വന്നുവീണത് സുരാജ് വെഞ്ഞാറമൂടാണ്. പുതിയ ചിത്രമായ 'ഇഡി'യുടെ ഓഡിയോ ലോഞ്ചിൽ നടി ഗ്രേസ് ആന്റണിക്ക് കൈ കൊടുക്കാൻ പോയപ്പോഴാണ് സുരാജ് 'അവഗണന' നേരിട്ടത്. പിന്നാലെ ടോവിനോയും ബേസിലും കമന്റുകളുടെ എത്തിയതോടെ സോഷ്യൽ മീഡിയ വീണ്ടും 'ഷേക്ക് ഹാൻഡ്' ഇരകളെ തപ്പിയിറങ്ങി.

ഇതിനിടെയാണ് സാക്ഷാൽ മമ്മൂക്ക തന്നെ വന്നുവീണത്. ഒരു കുട്ടിക്ക് കൈകൊടുക്കാൻ നീട്ടിയെങ്കിലും കുട്ടി മറ്റൊരാളുടെ കയ്യിലാണ് ചെന്നുപിടിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇറങ്ങിയതോടെ ടോവിനോയും ബേസിലും മാത്രമല്ല സോഷ്യൽ മീഡിയയും ഹാപ്പി

ഇതൊന്നും മതിയാകാതെ ആ കൂട്ടത്തിലേക്ക് രമ്യ നമ്പീശനും ചെന്നുപെട്ടു. ഒരാൾക്ക് മെഡൽ കൊടുത്തതിന് ശേഷം കൈനീട്ടിയാണ് രമ്യയും അബദ്ധപ്പെട്ടത്.

ഈ ലിസ്റ്റ് ഇങ്ങനെ പോകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അടുത്ത ഇര ആരാണെന്നുള്ള കാത്തിരിപ്പും നീളുന്നു.

TAGS :

Next Story