Quantcast

കാതലിൽ ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടി; ജിയോ ബേബി

കേട്ട കഥകളിൽ ഏറ്റവും താത്പര്യം തോന്നിയത് 'കാതൽ ദി കോർ' ൻറെ കഥയാണെന്ന് സംവിധായകൻ ജിയോ ബേബി

MediaOne Logo

Web Desk

  • Updated:

    2022-10-20 09:28:23.0

Published:

20 Oct 2022 9:25 AM GMT

കാതലിൽ ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടി; ജിയോ ബേബി
X

ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'കാതൽ ദി കോർ'. നായികയായി ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടിയാണെന്നും കേട്ട കഥകളിൽ ഏറ്റവും താത്പര്യം തോന്നിയത് 'കാതൽ ദി കോർ' ൻറെ കഥയാണെന്നും സംവിധായകൻ ജിയോ ബേബി. കഥ കേട്ടയുടൻ പ്രധാന കഥാപാത്രമാകാൻ മമ്മൂട്ടിയാണ് ഏറ്റവും യോജിച്ചതെന്ന് തോന്നി. 'എന്റേതല്ലാത്ത ഒരു തിരക്കഥയ്ക്കായി ഞാൻ വർക്ക് ചെയ്യുന്നത് ഇതാദ്യമാണ്. തിരക്കഥ കേട്ടയുടൻ കഥാപാത്രത്തിന് മമ്മൂട്ടി അനുയോജ്യനായിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു. മമ്മൂട്ടി കഥാപാത്രത്തിന്റെ പങ്കാളിയാകാൻ പല നടിമാരേയും പരിഗണിക്കുമ്പോൾ അദ്ദേഹം തന്നെയാണ് ജ്യോതികയെ നിർദേശിക്കുന്നത്. ജ്യോതികയ്ക്കും കഥ ഇഷ്ടപ്പെട്ടു. എന്റെ ഓരോ സിനിമയും മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായിരിക്കണം, ഇതും വ്യത്യസ്തമാണ്. ഒരുപാട് പേർ എന്നെ തിരക്കഥകളുമായി സമീപിക്കാറുണ്ട്. അതിലെല്ലാം എനിക്കേറ്റവും താത്പര്യം തോന്നിയതും ചെയ്യണമെന്ന് ആഗ്രഹിച്ചതും ഈ കഥയാണ്,' ജിയോ ബേബി പറഞ്ഞു. കൊച്ചി ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതോടെ പ്രതീക്ഷയിൽ ആണ് ആരാധകർ. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലു കെ തോമസ് ആണ് ഛായാഗ്രഹണം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗ് നിർവഹിക്കുന്നു. ഈ ആഴ്ച അവസാനം എറണാകുളത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിക്കും

TAGS :

Next Story