Quantcast

ആലപ്പുഴയിലെ ജലക്ഷാമത്തില്‍ മമ്മൂട്ടിയുടെ സഹായം: ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ചു

കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയായിരുന്നു

MediaOne Logo

ijas

  • Updated:

    28 Oct 2022 10:55 AM

Published:

28 Oct 2022 10:49 AM

ആലപ്പുഴയിലെ ജലക്ഷാമത്തില്‍ മമ്മൂട്ടിയുടെ സഹായം: ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ചു
X

ആലപ്പുഴ: കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലയില്‍ സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങളിലാണ് മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചത്. തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് കുടിവെള്ളമെത്തിച്ചത്. കുടിവെളള ക്ഷാമം നേരിടുന്നെന്ന് വാര്‍ത്ത കണ്ട മമ്മൂട്ടി സി.പി ട്രെസ്റ്റിന്‍റെ ചെയര്‍മാനായ സാലിഹിനെ നേരിട്ടു വിളിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ 12 ദിവസങ്ങളിലായി ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. ഇതിനാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ കുടിവെള്ളമെത്തിച്ച് ആശ്വാസം പകര്‍ന്നിരിക്കുന്നത്. ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ കുടിവെള്ള വിതരണം തുടരാനാണ് കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ശ്രമം.

സന്നദ്ധ സേവന രം​ഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ നടത്തിവരുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

TAGS :

Next Story