Quantcast

മണവാളൻ തഗ്ഗ്; തല്ലുമാല പ്രൊമോ സോങ് പുറത്ത്

മികച്ച പ്രേക്ഷക പ്രതികരണമാണ് തല്ലുമാലയുടെ പ്രീ ബുക്കിങിന് ലഭിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    10 Aug 2022 2:16 PM

Published:

10 Aug 2022 2:11 PM

മണവാളൻ തഗ്ഗ്; തല്ലുമാല പ്രൊമോ സോങ് പുറത്ത്
X

സിനിമാപ്രേമികളുടെ കാത്തിരിപ്പിന് ആവേശം പകര്‍ന്ന് തല്ലുമാലയുടെ പ്രൊമോ സോങ് പുറത്ത്. 'മണവാളന്‍ തഗ്ഗ്' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ കേരളത്തിലെ പ്രീ ബുക്കിങ്ങ് ഇന്ന് ആരംഭിച്ചു. മിനിറ്റുകള്‍ക്കുളില്‍ തന്നെ നിരവധി തിയേറ്ററുകളില്‍ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയിരിക്കുകയാണ്.

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മാണം. മുഹ്സിന്‍ പരാരിയാണ് തിരക്കഥ. വിഷ്ണു വിജയ് സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മണവാളന്‍ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, അദ്രി ജോയ്, ബിനു പപ്പു, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

TAGS :

Next Story