വെട്ടിയിട്ടും വീണില്ല; മരക്കാറിന് ഓസ്‌കർ നോമിനേഷൻ
മരക്കാറിനെ കൂടാതെ തമിഴിൽ നിന്ന് സൂര്യ-ജ്ഞാനവേൽ കൂട്ടുക്കെട്ടിൽ പിറന്ന ജയ് ഭീമും ഓസ്‌കർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചരിത്ര നായകൻ കുഞ്ഞാലി മരക്കാറിന്റെ കഥ പറഞ്ഞ സിനിമ മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്നായി വൻതാരനിര തന്നെ അണിനിരന്നിരുന്നു. മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
മരക്കാറിനെ കൂടാതെ തമിഴിൽ നിന്ന് സൂര്യ-ജ്ഞാനവേൽ കൂട്ടുകെട്ടിൽ പിറന്ന ജയ് ഭീമും ഓസ്‌കർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള നോമിനേഷൻ ലിസ്റ്റിലാണ് ജാതി വിവേചനത്തിന്റെ കഥ പറഞ്ഞ ജയ് ഭീം ഉൾപ്പെടുത്തിയിരിക്കുന്നത്.
Summary: Mohanlal's Marakkar Arabikadalinte Simham nominated for Oscars
Adjust Story Font
16