മരക്കാര്‍ ഡിസംബര്‍ 17 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ നാവികസേനാ മേധാവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ ജീവചരിത്രമാണ് മരക്കാറിലൂടെ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്
മോഹൻലാൽ നായകനായ മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം ഡിസംബര്‍ 17 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്കെത്തും. പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച്, അർജുൻ സർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, അന്തരിച്ച നെടുമുടി വേണു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മികച്ച താരനിരയാണ് മലയാളത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമയിലുള്ളത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ നാവികസേനാ മേധാവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ ജീവചരിത്രമാണ് മരക്കാറിലൂടെ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. 67-മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സ്‌പെഷ്യൽ ഇഫക്‌റ്റുകൾ, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി.
"സിനിമയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളിൽ ഞാൻ അതിശയിക്കുന്നു, ഒപ്പം എന്‍റെ ഓരോ ആരാധകരും പകർന്നു നൽകുന്ന സ്നേഹത്തിന് നന്ദി. ഇന്ത്യയിലെ ആദ്യത്തെ നാവിക കമാൻഡർ എന്നറിയപ്പെടുന്ന, കേരളത്തിലെ നാടോടിക്കഥകളിലൂടെ പുകഴ്പെറ്റ കുഞ്ഞാലി മരക്കാറിന്‍റെ ഐതിഹാസിക കഥ ജീവസുറ്റതാക്കുന്ന ഈ ഗംഭീര സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണ്,' മോഹൻലാൽ പറഞ്ഞു. "ഇത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളെയും വൈകാരികതയെയും സ്പർശിക്കുന്ന ഒരു കഥയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അസാധാരണമായ തോതിൽ അതിനെ ജീവസുറ്റതാക്കാൻ കഴിയുക എന്നത് എന്‍റെ സ്വപ്ന സാക്ഷാത്കാരമാണ്. പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റൽ പ്രീമിയറിൽ ഞാൻ ഏറെ സന്തോഷവാനാണ്, ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകർക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നൽകുമെന്നും ലാല്‍ പറഞ്ഞു.
മരക്കാര്‍ ഡിജിറ്റൽ പ്രീമിയറിൽ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നതാണ്, കഴിഞ്ഞ 20 വർഷമായി ലാലിൻറെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിത്. ഈ പ്രോജക്റ്റ് യാഥാർത്ഥ്യമാക്കുന്നതിന് അദ്ദേഹം നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്," ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. "മരയ്ക്കാർ വെറുമൊരു സിനിമയല്ല, ഒരു കാഴ്ചാനുഭവമാണ്; എന്നെന്നും ഓർത്തിരിക്കുന്ന ഒരു അനുഭവം. ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകർ ഇത് കാണുമെന്നതിൽ എനിക്ക് സന്തോഷവും ആവേശവും ഉണ്ട്, പ്രൈം വീഡിയോയിലെ ഡിജിറ്റൽ പ്രീമിയറിനായി ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ്...പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
ആമസോൺ പ്രൈം വീഡിയോ, ഇന്ത്യയുടെ കണ്ടൻറ് ലൈസൻസിംഗ് മേധാവി മനീഷ് മെംഗാനി കൂട്ടിച്ചേർത്തു: "അവാർഡ് നേടിയ മാസ്റ്റർപീസ് ചിത്രം എന്ന് പറയാവുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്‍റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോയിൽ ഞങ്ങൾ അഭിമാനപൂർവ്വം അവതരിപ്പിക്കുകയാണ്. ആശിർവാദ് സിനിമാസുമായി ഒരിക്കൽ കൂടി സഹകരിക്കുന്നതിലും മോഹൻലാലിന്റെയും പ്രിയദർശന്റെയും ആക്ടർ_ഡയറക്ടർ കോമ്പിനേഷനും മറ്റു , മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ഒത്തു ചേരുന്ന ഈ ദൃശ്യാനുഭവം പ്രേക്ഷകരിലേക്ക് കൊണ്ടുവരുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്. പ്രൈം വീഡിയോ കസ്റ്റമർ ഫസ്റ്റ് സമീപനം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്നു, ഏറെ കാത്തിരുന്ന ഈ മെഗാ എന്റർടെയ്‌നറുമായി ഈ വർഷം അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു...മനീഷ് പറഞ്ഞു.
Adjust Story Font
16